Saturday, March 10, 2012

ആരാന്റമ്മക്ക് വയറിളക്കം.. ബ്ലോഗ്ഗര്‍മാര്‍ക്ക് ഹാലിളക്കം..?


                   മുല്ലപെരിയാര്‍ ഇപ്പൊ പൊട്ടും, ഇപ്പൊ പൊട്ടും എന്നും പറഞ്ഞു മന്ത്രി സര്‍ അലറി കരഞ്ഞതിന്റെ അലയൊലികള്‍ സോഷ്യല്‍ സൈറ്റുകളില്‍ ഒതുങ്ങാതെ , ബ്ലോഗുകളില്‍ നിന്നും ബ്ലോഗുകളിലേക്കു ഒരു പകര്‍ച്ച വ്യധിയെന്നോണം പടര്‍ന്നു പിടിച്ചിരുന്നു. വായിച്ചു മടുത്തെന്ന പരിഭവവും, വിഷയ ദാരിദ്ര്യമാണോ എന്ന ചോദ്യവും കമ്മന്റ് ബോക്സില്‍ നിറഞ്ഞെങ്കിലും ഒരു നേര്‍ച്ചയെന്ന പോലെ പലരും പിന്നെയും പിന്നെയും എഴുതി. മുല്ലപെരിയാര്‍ ഇനി ഇപ്പോഴേ പോട്ടില്ലെന്നു കോടതി പറഞ്ഞപ്പോള്‍, മുല്ലപെരിയാരിനെ മറക്കല്ലെയെന്നും പറഞ്ഞായി പോസ്റ്റുകള്‍. ഈ നിലവിളികള്‍ക്കു വല്യ ആയുസ്സോന്നും ഉണ്ടായില്ലെങ്കിലും തൊട്ടു പിന്നാലെ എത്തി മുടി വിവാദം. മുല്ലപെരിയാര്‍ പോലെ തന്നെ മുടിയും പല ബ്ലോഗ്ഗിലും പറന്നു നടന്നെങ്കിലും , ഇതൊക്കെ വായിക്കുമ്പോള്‍ ഒരു സമാധാനമുണ്ടായിരുന്നു. പൊതുവായ കാര്യങ്ങളാണല്ലോ ഇതൊക്കെ എന്ന സമാധാനം. എന്നാല്‍ പുതു വര്‍ഷത്തിന്റെ തുടക്കം മുതല്‍ ബ്ലോഗ്ഗുകളില്‍ കണ്ടു വരുന്ന ഒരു പകര്‍ച്ച വ്യാധിയാണ് ഈ ബ്ലോഗ്ഗെഴുതാന്‍ പ്രേരിപ്പിച്ചത്.   
     എന്റെ പൊട്ടത്തരങ്ങള്‍ എന്ന ബ്ലോഗ്ഗെഴുതുന്ന അനാമികയിലാണു ഈ അസുഖം ആദ്യം കണ്ടത്. ബന്ധു വീട്ടില്‍ പോയപ്പോള്‍ വയറിളക്കം പിടിച്ച കഥ പൊടിപ്പും തൊങ്ങലും വച്ചു നോട്ടീസടിച്ചപ്പോള്‍ ആരാധകര്‍ അതുവരെയില്ലാത്ത ആവേശത്തോടെ തള്ളികയറി. ഒരുപാടു നല്ല രചനകള്‍ ആ ബ്ലോഗ്ഗില്‍ ഉണ്ടെങ്കിലും അതിനൊന്നും കിട്ടാത്ത വായനക്കാരും, പ്രോത്സാഹനവുമായിരുന്നു ഈ വയറിളക്കത്തിന് കിട്ടിയത്.



രസിപ്പിച്ചു, ചിരിപ്പിച്ചു, ഞെട്ടിച്ചു... എന്തൊക്കെയാ... ! ഇവരെയൊക്കെ രസിപ്പിക്കാന്‍ മാത്രം ഇതിലെന്താണുള്ളതെന്നു ചിന്തിച്ചു നില്‍ക്കുമ്പോഴാണ് ചിലരുടെ പ്രതികരണം എന്റെ കണ്ണു തള്ളിച്ചത്. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്ന പോലെ ചിലര്‍. ഇങ്ങനെ എഴുതുന്നവരെ പറഞ്ഞു തിരുത്തിക്കേണ്ടവര്‍ തന്നെ ഇങ്ങനെ ചെയ്യുമ്പോള്‍ പിന്നെ എന്ത് പറയാന്‍. നീ കൂതറയാണെങ്കില്‍ ഞങ്ങള്‍ കുക്കൂതറയാണെന്ന മട്ടില്‍ തുള്ളാന്‍ ചിലര്‍... !.. 





നര്‍മ്മമെന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളാണെന്നു തോന്നി മുഹിയിദ്ധീന്റെയൊക്കെ ചില പോസ്റ്റ്‌ വായിച്ചപ്പോള്‍.. പല ബ്ലോഗ്ഗിലും അത്തരത്തിലുള്ള കമ്മന്റ്സും കണ്ടു ആ സുഹൃത്തിന്റെതായിട്ടു... പലരും നാണക്കേട്‌ കൊണ്ടു ഡിലീറ്റ് ചെയ്തെന്നതും സത്യം.....! പഠിച്ചതല്ലേ പാടൂ എന്നു ആരെങ്കിലും കരുതിയാല്‍... അവരെ പറയാന്‍ പറ്റുമോ...?  താങ്കളുടെ എഴുത്തിലൂടെ താങ്കള്‍ വെളിപ്പെടുത്തുന്നതു താങ്കളുടെ അഭിപ്രായമാണ്.. അതിലൂടെ താങ്കളുടെ വ്യക്തിത്വവും.. ഓര്‍ത്താല്‍ നന്ന്... ഇല്ലെങ്കില്‍ അത്തരം കമ്മന്റ് പ്രസിദ്ധീകരിക്കേണ്ടി വരുന്ന ബ്ലോഗ്ഗറെ കുറിച്ചെങ്കിലും ആലോചിക്കുക... !



അനോണിയായിട്ടു വന്ന സുഹൃത്തിനു പോലും പോസ്റ്റിനെ കുറിച്ചു പരാതിയില്ല. പരാതി മറ്റു ചിലതിനെ കുറിച്ചാണ്‌. അവന്‍ ഗോളടിച്ചതെന്തായാലും ഈ ബ്ലോഗ്ഗിലെക്കല്ലെന്നതുറപ്പാണ്‌. അതെന്തായാലും എന്റെ വിഷയമല്ല... പക്ഷെ അനോണി ഒരു കാര്യം പറഞ്ഞു, നാലു കമ്മന്റ് കിട്ടാന്‍ എന്തു എച്ചിതരവും കാണിക്കുന്നവരുണ്ടെന്നു. അതു ഈ പോസ്റ്റിനും ബാധകമാണെന്നോര്‍ത്താല്‍ നന്ന്.  എന്നാലും ആ അനോണിക്ക് കൊടുക്കേണ്ട മരുന്ന് വരെ ചില ബൂലോക ഡോക്ടര്‍മാര്‍ ഈ പോസ്റ്റില്‍ നിന്ന് കണ്ടു പിടിച്ചു.... കാലം പോയ പോക്കെ..


ഈ കമ്മന്റ് വായിച്ചിട്ടാണ് എനിക്കു ചിരി വന്നത്.. കിടിലന്‍ പോസ്റ്റെന്നു ഷാജിക്ക് തോന്നിയത് കൊണ്ടാണോ, ഇതിനു ലഭിക്കുന്ന ജനപിന്തുണയുടെ അടിസ്ഥാനത്തിലാണോ, മറ്റു വല്ലതും കൊണ്ടാണോ എന്നറിയില്ല.. ഈയടുത്ത കാലത്തു നമ്മുടെ ഷാജിയും പോസ്റ്റി ഒന്ന്.. ഹാജിയാരുടെ പിഴ എന്ന പേരില്‍.. മൂക്ക് പൊത്തി മാത്രം വായിക്കാന്‍ പറ്റിയ ഒന്ന്. പ്രിയ സുഹൃത്തെ ഇതു വായിച്ചപ്പോള്‍ തോന്നിയത് , വായിക്കേണ്ടി വന്നത് എന്റെ പിഴ എന്നാണു. പക്ഷെ സത്യത്തില്‍ ഇതു ഷാജിയുടെ പിഴയാണ്... അല്ലെങ്കില്‍ ഇത്തരം ഒരു പോസ്റ്റ്‌ ഇടുമായിരുന്നില്ല. mayflowers പറഞ്ഞതു കാണുക.. !!
പിന്നെ  ഇവിടെ പറഞ്ഞ തന്റേടം ...  അമ്മച്ചിയാണേ... നമിച്ചിരിക്കുന്നു... നിങ്ങളെയും ആ തന്റെടത്തെയും....!














ഹോ... ഭയങ്കരന്മാര്‍... എന്തോരം സൂത്രങ്ങളാ കണ്ടു പിടിച്ചിരിക്കുന്നെന്നു നോക്കിയേ. നമ്മുടെ പ്രധിരോധ വകുപ്പിനു വരെ ഉപകാരപെട്ടെക്കാവുന്ന നിര്‍ദേശങ്ങള്‍..! ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ലോകത്തു നടന്ന പല യുദ്ധങ്ങളും പറഞ്ഞു ചിരിക്കാനുള്ള ഒരു തമാശ മാത്രമാകുമായിരുന്നല്ലോ...! ഇതൊക്കെ കണ്ടാല്‍ ചിലപ്പോള്‍ ന്യൂട്ടന്‍ കുഴിയില്‍ നിന്നെഴുന്നേറ്റു വന്നു ഇവരെ തല്ലും..! 
കഷ്ടം... മക്കളെ...  നിങ്ങള്‍ എഴുതി വച്ചതൊക്കെ ഒന്നു വായിച്ചു നോക്കിയേ... അറ്റ്‌ ലീസ്റ്റ് നാലാളു വായിക്കുന്ന ബ്ലോഗ്ഗര്മാരല്ലേ നിങ്ങളും..  മുതിര കലക്കി തരേണ്ടത്‌ നിങ്ങള്‍കൊക്കെ തന്നെയല്ലേ...  ?



ഇങ്ങനെയൊരു പറ്റു പറ്റിയതു കൊണ്ടാണോ, ഇവിടുത്തെ വന്‍ ഭക്തജനപ്രവാഹം കണ്ടിട്ടാണോ എന്നറിയില്ല.. ഈ രണ്ടുപേരും തട്ടി കൂട്ടി ഓരോ വയറിളക്കി പോസ്റ്റുകള്‍.. അതില്‍ വേണുഗോപാല്‍ സര്‍ മാന്യമായ ഭാഷയില്‍ നര്‍മ്മത്തില്‍ പോതിഞ്ഞവതരിപ്പിച്ചത് കൊണ്ടു സംഗതി വശളത്തരമായില്ല. അതു കൊണ്ടു തന്നെ തൂപ്പുകാരിയുടെ കൊട്ടയിലെ മാണിക്യമാണ് ആ പോസ്റ്റ്‌.. എന്നാല്‍ ഓരോ പ്രാവശ്യവും വയറിളകിയതിന്റെ സമയവും രീതിയും സന്ദര്‍ഭവും വരെ വിവരിക്കുന്ന  മേരിപെണ്ണിന്റെ പോസ്റ്റ്‌ അണ്‍ സഹിക്കബിള്‍ ആണെന്നു പറയാതെ വയ്യ..







സന്ദീപിന്റെ ഈ കമ്മന്റ് ഇവിടെ പ്രസിദ്ധീകരിക്കാന്‍ തന്നെ അറപ്പായിരുന്നു. ഒരുപാടു ആലോചിച്ച ശേഷമാണു തൂപ്പുകാരിക്കു അറപ്പു പാടില്ലെന്ന തീരുമാനത്തിലെത്തിയത്. ഒരുപാടു നല്ല രചനകള്‍, അതിലേറെ വായന.. ഇതൊക്കെയുള്ള താങ്കളെ പോലെയുള്ള ഒരാള്‍ നല്‍കേണ്ട അഭിപ്രായമാണോ ഇത്.. ഇതൊരു പബ്ലിക് ബ്ലോഗ്ഗ് ആണെന്നും തനിക്കു ശേഷവും ഇവിടെ പലരും വന്നു വായിക്കുമെന്നും ഓര്‍ത്തിരുന്നെങ്കില്‍..? അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ ആരെങ്കിലും ഇങ്ങനെ ഒരു കമ്മന്റ് ഇട്ടിരുന്നെങ്കില്‍..? സുഹൃത്തെ.. തീവണ്ടിയിലെ ചുമരാണെന്ന് കരുതിയാണോ താങ്കള്‍ ഇതെഴുതിയത്... ? എന്തായാലും ഒരു കാര്യം പറയാം... തെണ്ടി പിള്ളേരുപോലും പറയാന്‍ മടിക്കുന്ന ഭാഷയാണിത്‌... അതു കൊണ്ട് തന്നെ തൂപ്പുകാരിയുടെ കൊട്ടയിലെ ചീഞ്ഞു നാറുന്ന മാലിന്യം ഇതാണ്..

ഈ ചിരി കൊല ചിരിയാണെന്നു പറയാതെ വയ്യ. ഈ ചിരി എഴുത്തുകാരിയെ വളര്‍ത്തുകയില്ലെന്നു മാത്രമല്ല, തളര്‍ത്തുമെന്ന കാര്യത്തില്‍ സംശയവും വേണ്ട. നര്‍മ്മം പോലും ..ഇത് നര്‍മമല്ല, കര്‍മമാണ്.. വായനക്കാരന്റെ അടിയന്തിര കര്‍മ്മം.. കണ്ടു പഠിക്കാന്‍ ഒരുപദേശവും...!!ഒരു കാര്യം ചോതിച്ചോട്ടെ...  നിങ്ങള്‍ സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുമോ ഇങ്ങനെ വയറിളക്കത്തെ വര്‍ണിച്ചു കഥയും കവിതയും എഴുതാന്‍.. ? 







നൂറോളം പേര്‍ വായിച്ചപ്പോള്‍ നാലു പേര്‍ക്കെങ്കിലും ഇങ്ങനെ പറയാന്‍ തോന്നിയതില്‍ സന്തോഷമുണ്ട്. കലക്കന്‍, സൂപ്പര്‍ എന്നൊക്കെ പറഞ്ഞു എന്തു ചവര്‍ എഴുതുന്നവനെയും പൊക്കി പുരപ്പുറത്തിരുത്തുന്നവര്‍ക്കിടയില്‍, വായിച്ചപ്പോള്‍ തനിക്കു തോന്നിയതു സത്യമായി എഴുതുന്ന വിരലിലെണ്ണാവുന്നവര്‍...! തുറന്നു പറഞ്ഞാല്‍ സദാചാര പോലീസെന്ന പേരു കിട്ടുന്നതു കൊണ്ടാണോ... തിരിച്ചും പുറം ചോറിയാനുള്ളതു കൊണ്ടാണോ എന്നറിയില്ല, ഇതില്‍ തന്നെ ചിലരുടെ നട്ടെല്ല് ശരിക്കങ്ങു നീരുന്നില്ല. വ്യത്യസ്തനായത് പൈമ മാത്രം. അതാണ്‌ അതിന്റെ ശരി. കക്കൂസ് സാഹിത്യം... ബ്ലോഗ്ഗെഴുത്തിനെ കക്കൂസ് സാഹിത്യത്തോടുപമിച്ച മഹാമാനസ്സുകളെ... അഭിനന്ദനങ്ങള്‍..... 





സുഹൃത്തെ.. ഇത്തരം ഒരു പോസ്റ്റ്‌ വായിക്കാന്‍ തരുന്നതിലും നല്ലത് ഒരു മഹായുദ്ധം തന്നെയായിരുന്നു. 2008 ല്‍ ബ്ലോഗിങ്ങ് തുടങ്ങിയ താങ്കള്‍,  ഇന്ന് ബ്ലോഗ്ഗില്‍ സജീവമായിട്ടുള്ളവരില്‍ സീനിയര്‍ ബ്ലോഗ്ഗര്‍ എന്നു വിശേഷിപ്പിക്കാന്‍ അര്‍ഹയായ ഒരാളാണു. പഴയ പോസ്റ്റുകളില്‍ നിലവാരമുള്ള ഒരുപാടു രചനകള്‍ ഉണ്ടെന്നതും സത്യമാണ്. എഴുതി എഴുതി മുന്നോട്ടു പോകുന്നതിനു പകരം ഇത്തരം സാഹിത്യവുമായി വന്നു വായനക്കാരനെ കക്കൂസില്‍ ഇരുത്തുന്നത്‌ ശരിയാണോ..? നിങ്ങള്‍ തന്നെ ഇടക്കൊന്നാലോചിച്ചു നോക്കുക. നിങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം.. കുറ്റപ്പെടുത്തെണ്ടത് ഇതിനൊക്കെ വളം വച്ചു തരുന്ന മൂരാച്ചികളെയാണെന്നുമറിയാം...

മോന്തായം വളഞ്ഞാല്‍ പിന്നെ ബാക്കിയുള്ളവരെ പറഞ്ഞിട്ടെന്തു കാര്യം...ല്ലേ.. വടിയെടുത്തു പിന്നാലെ ചെന്നു തിരുത്തി കൊടുക്കേണ്ടവര്‍ തന്നെ ഇങ്ങനെയാണു പ്രതികരിച്ചത്. നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ വയറിളക്കം മാത്രമല്ല, വൈകാതെ തന്നെ പ്രസവവും, പേറെടുക്കലും വരെ ബ്ലോഗ്ഗില്‍ വായിക്കാന്‍ കഴിഞ്ഞേക്കും. പ്രൊഫൈലില്‍ പെണ്ണിന്റെ പേരു വച്ചു എന്തു കണ്ടാലും മൂക്കും കുത്തി വീഴുന്ന ചിലര്‍ അതു ഹിറ്റാക്കി കയ്യില്‍ കൊടുക്കുകയും ചെയ്യും.


ബ്ലോഗ്ഗെഴുത്തിനെ മോശമായി ചിത്രീകരിച്ചെന്നും പറഞ്ഞു എന്തൊക്കെ പുകിലുകളാണ് ഭൂലോകത്തുണ്ടായത്. അവരെയാണോ പറയേണ്ടതു അല്ല ഇത്തരം ബ്ലോഗ്ഗെര്‍മാരെയാണോ...? പലര്‍ക്കും അറിയുന്നതു പോലെ ബ്ലോഗ്ഗിലെ 90 % വായനക്കാരും ബ്ലോഗ്ഗ് എഴുതുന്നവര്‍ തന്നയാണ്. അതു കൊണ്ടു തന്നെ ബ്ലോഗ്ഗിന്റെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം നമ്മുടെ കയ്യില്‍ തന്നെയാണ്. വായനക്കാരില്‍ തന്നെ ഭൂരിഭാഗവും പല നാടുകളില്‍ കഴിയുന്നവരായതു കൊണ്ടു പുസ്തക വായനയെക്കാള്‍ പലര്‍ക്കും സാധ്യമാകുന്നതു ബ്ലോഗ്ഗ് വായനയാണ്. ബ്ലോഗ്ഗിനു പുറത്തുള്ള വായനക്കാരെ വരെ ബ്ലോഗ്ഗില്‍ എത്തിക്കാന്‍ കഴിയുന്ന ചില അപൂര്‍വ്വം എഴുത്തുകാര്‍ ഉണ്ടെങ്കിലും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വ്യാപകമായി കാണുന്ന ഇത്തരം പരസ്പരം സുഖിപ്പിക്കല്‍ പ്രവണത കൊണ്ടു നശിക്കുന്നതു ബ്ലോഗിങ്ങ് തന്നെയാണ്. അതിനെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അതു അവന്റെ ബ്ലോഗ്ഗില്‍ ആളു കയറാത്തതിലുള്ള അരിശമാണ്, മറ്റുള്ളവരോടുള്ള അസൂയയാണ് എന്നൊക്കെ പറയുന്നതു അവനവനോടു തന്നെ ചെയ്യുന്ന ചതിയാണ്. മൂക്കൊലിച്ചതും, വയറിളകിയതും എഴുതി വിടുന്നതിനു മുന്‍പു ഞങ്ങളെ പോലെയുള്ള വായനക്കാരെ കൂടി ഓര്‍ക്കുക..   ഇവിടെ പറഞ്ഞതിനേക്കാള്‍ മോശം പോസ്റ്റുകള്‍ വരെ ബൂലോകത്തുണ്ട്. അതു കൊണ്ടു തന്നെ ബ്ലോഗ്ഗിങ്ങിനെ കക്കൂസ് സാഹിത്യത്തോടുപമിച്ചതില്‍ തൂപ്പുകാരിക്കു യാതൊരു പരാതിയുമില്ല.. !

മുതിര ദുരന്തത്തിന്റെ ഓര്‍മക്കല്ല... അന്ത്യ ശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന ബ്ലോഗ്ഗിങ്ങിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു...!!

*******************************************************************************************


മുന്നറിയിപ്പ് 
1 ) ആരെയും വ്യക്തി പരമായി ആക്രമിക്കാനോ നശിപ്പിക്കാനോ അല്ല ഈ പോസ്റ്റ്‌. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ സ്വന്തം ബ്ലോഗ്ഗില്‍ പോയി നോക്കുക.അപ്പൊ കാര്യം മനസിലാകും..
2 )ഞാന്‍ അനോണിയാണെന്നു പറയുന്നവരോട്, ഞാന്‍ മാത്രമല്ല എന്റെ കൂടെ കുറെ പേരുണ്ട്.. നാടും വീടും വിട്ടു ജോലി ആയതിനാല്‍, വായന ബ്ലോഗ്ഗില്‍ മാത്രം ഒതുക്കേണ്ടി വന്ന ചിലര്‍..! മുകളില്‍ പറഞ്ഞ പോസ്റ്റുകള്‍ വായിക്കേണ്ടി വന്നവര്‍...!  ഞങ്ങളുടെ വേദനയാണ് ഇവിടെ പങ്കു വച്ചത്. പരിഗണിക്കുക.
3 )ഈ ബ്ലോഗ്ഗില്‍ ആര്‍ക്കുമെഴുതാം, തൂപ്പുകാരിയുടെ കൊട്ടയില്ലെക്കെറിയേണ്ട പോസ്റ്റുകള്‍ ചൂണ്ടി കാണിക്കാം, എഴുതി അയക്കാം.. ( wastebaasket @gmail .com ). 
4 )സ്വന്തം പേരില്‍ എഴുതാന്‍ ആഗ്രഹമുണ്ട്, പക്ഷെ അതു പല ബന്ധങ്ങളും തകര്‍ക്കുമെന്നു ഭയക്കുന്നു. മെയിലില്‍ ആക്രമിച്ചു അടുത്ത പോസ്റ്റിനു വകുപ്പുണ്ടാക്കരുത്.







202 comments:

 1. ക്രിയാത്മകമായ വിമര്‍ശത്തെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു..അതോടൊപ്പം ഇത്തരം പോസ്റ്റിനു ആശംസകളും നേരുന്നു

  ReplyDelete
 2. തൂപ്പുകാരീ സ്വാഗതം.

  കൊട് കൈ. നൂറു ശതമാനം യോജിക്കുന്നു.

  1. വയറ്റിളക്കത്തില്‍ ചവിട്ടുമ്പോള്‍ ഓക്കാനിക്കേണ്ടതിനു പകരം, കാലില്‍ പെട്ട വൃത്തികേടുമായി കോപ്രായം കാണിച്ച ബ്ലോഗ്ഗേഴ്സിനെ ഞാനും ശ്രദിച്ചു. ഈ എഴുത്തിന്‍റെ നാറ്റം എന്നാ മാറുക?

  2. മേരിപ്പെണ്ണിന്‍റെ നാറ്റവും സത്യത്തില്‍ അസ്സഹനീയമായിരുന്നു, ആ സന്ദീപിന്‍റെ കമന്റ് കണ്ടപ്പോള്‍ ആണ് മനസ്സിലായത്‌, അവന്‍ പോകുന്നിടം ഇത്രയ്ക്കു നാറുന്നത് എന്ത് കൊണ്ടാണെന്ന്.

  3. ഹാജിയാരുടെ പോസ്റ്റില്‍ നല്ല വിമര്‍ശനം ഉള്ള ഒരു കമന്റിട്ടു. അവിടെ ഡിലീറ്റ്‌ കണ്ടില്ല. അപ്പോഴാണ് പൊട്ടന് മനസ്സിലായത് സ്പാം ആക്കിയാല്‍ എളുപ്പത്തില്‍ കാര്യം സാധിക്കാം. ഇത്ര വളിപ്പെഴുതാന്‍ നട്ടെല്ലുള്ളപ്പോള്‍, അല്പം വിമര്‍ശനം സ്വീകരിക്കാന്‍ അയാള്‍ക്കും ആയില്ല.

  4. വേണുഗോപാല്‍ സാറിനോട് മൃദു സമീപനം വേണ്ടായിരുന്നു.( എനിക്ക് ആരാധനയുള്ള ആളാണ്‌),) എങ്കിലും കമന്റുകള്‍ കണ്ടപ്പോള്‍ അങ്ങനെ തോന്നി.

  5. ആരാധിക്കുന്ന ആള്‍ക്കാരുടെ കമന്റുകള്‍ അര്‍ഹ്തയില്ലാത്തിടത്തു വീഴുന്നതും വായിക്കാതെ വെറുതെ കമന്റുന്നതും, ബ്ലോഗിനികളെ കാണുമ്പോള്‍ ചിലര്‍ കവാത്ത് മറക്കുന്നതും, ചുരുക്കം ചിലര്‍ ആഭിജാത്യം കത്ത് സൂക്ഷിക്കുന്നതും ഭംഗിയായി കാണിച്ചു തന്നു.

  6. ആദ്യ രചന കലക്കി.

  എല്ലാ വിധ ആശംസകളും. പൊട്ടനും കൂടാം, ചില ചവറുകള്‍ പെറുക്കി അതില്‍ എറിയനെങ്കിലും.

  ReplyDelete
  Replies
  1. സത്യ സന്ധ്യ മായ വിമര്‍ശനം ആയിരുന്നെങ്കില്‍ അവിടെ കമെന്റ് ഇട്ട അഭിനന്ദിച്ച എല്ലാരെ കമെന്റും എടുത്തു പരിശോടിക്കണ മായിരുന്നു നിങ്ങള്‍ക്ക് ദേഷ്യം ഉള്ളവരതൊക്കെ നിങ്ങള്‍ പറഞ്ഞു പിന്നെ പൊട്ടന്‍ നിങ്ങള്‍ ഭൂലോകത്ത് എന്തിനെയാ എതിര്‍ക്കാത്തത് ആദ്യം മുതലേ ഒരു കാര്യവും ഇല്ലാതെ ഇരിപ്പിടത്തെ വിമര്‍ശിച്ചു വെറുതെ വിമര്‍ശിച്ചു ആളാവുക എന്ന പതിവ് പല്ലവി തന്നെ താങ്കള്‍ ഈ പോസ്റ്റിലും കാണിച്ചു എന്നെ നിങ്ങളെ സപ്പോര്‍ട്ടിംഗ് കൊണ്ട് എനിക്ക് മനസ്സിലാവുന്നത്

   Delete
  2. കൊമ്പന്‍,

   എന്താ പൊള്ളുന്നത്? പൊട്ടന് പൊള്ളുന്നില്ലല്ലോ? പൊട്ടന്‍ ബൂലോകത്ത് എന്തിനെ ഒക്കെയാ എതിര്‍ത്തത്? കൊമ്പന്‍ വണങ്ങുന്ന തമ്പുരാക്കന്മാര്‍ കൊമ്പനോടൊപ്പം ഈ പൊളിച്ചെഴുത്തിലൂടെ അല്പം തുറന്നു കാണിക്കപ്പെട്ടപ്പോള്‍ ചോര തിളക്കുന്നുവോ? ഞാന്‍ പറഞ്ഞുവോ, ചുമ്മാ ബ്ലോഗിനികളെ സുഖിപ്പിക്കാന്‍?

   ഈ തൂപ്പുകാരി ആര് ബൂലോകത്തെ തരികിട ആണോ?

   എന്നാല്‍ ആദ്യം തരികിട ആയ കൊമ്പന് അഭിനന്ദനങ്ങള്‍

   Delete
  3. പൊട്ടാ എനിക്ക് പോള്ളിയിട്ടു ഞാന്‍ ഐ സി യു വിലാ നീ ആപ്പിളും കൊണ്ട് വാടാ കാണാന്‍

   Delete
  4. നീ ഈ രണ്ടു പോസ്റ്റും അതിലെ വിമര്‍ശിച്ച പോസ്റ്റും ഒന്നെടുത്ത് പരിശോദിക്ക് എന്നിട്ട് നോക്ക് കൊമ്പന് പോള്ളിയതാണോ അല്ലയോ എന്ന്

   Delete
  5. ഹഹഹ്ഹഹ്ഹ്ഹ്ഹ്ഹ്ഹ്ഹഹഹ്ഹ

   ആപ്പിളുമായി വന്നതാടാ കൊമ്പാ. അപ്പോഴാണ് തൂപ്പുകാരി നിന്നെക്കുറിച്ച് പറഞ്ഞതും നീ എഴുതിയ കമന്റും കണ്ടത്. പിന്നെ ആപ്പിള്‍ ദൂരെ എറിഞ്ഞു.

   ചുമ്മാതെ അല്ലേടാ നിനക്ക് ഈ ഹാലിളക്കം, അവളുടെ കക്കൂസിന്റെ മുന്നില്‍ നമിച്ചിട്ടു വന്നിരിക്കുന്നു.

   തൂപ്പുകാരി, കൊന്നല്ലോടാ....ഹ്ഹ്ഹ്ഹ്ഹ്ഹ്

   പോടാ, പോയി തൂ...തൂ... തൂത്തുവാരുവാന്‍ നീയും കൂടിക്കോ.

   Delete
  6. ഹഹാഹ് ഇനി എന്നെ അല്ല നിന്നെയാകും പൊട്ടാ തൂപ്പുകാരി ചാംബുക നിന്റെയും എന്റെയും കമെന്റിലെ ഭാഷ ഒന്ന് നോക്ക് പല്ലിരുമ്പി എയുതി കോലം കേട്ട് സ്വന്തം കുളമാകാന്‍ നിക്കല്ലേ ബായി

   Delete
  7. @പൊട്ടന്‍....
   നല്ല വാക്കുകള്‍ക്കു നന്ദി.... കാര്യം മനസിലാക്കിയതിനു നന്ദി...
   പിന്നെ... ആരെയും ആക്രമിക്കാനോ ഇവിടെ കിടന്നു പരസ്പരം പോരടിക്കാനോ അല്ല... ഈ പോസ്റ്റ്‌...
   നിങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ തമ്മില്‍ തീര്‍ക്കുക...ഇവിടെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല... എന്റെ പോസ്റ്റിനെ സ്വാഗതം ചെയ്ത നിങ്ങള്‍ തന്നെ മുകളിലെ കമ്മന്റ് എഴുതിയത് ......?

   ഒരിക്കല്‍ കൂടി നന്ദി...ചവര്‍ പെറുക്കാന്‍ വരണേ...

   Delete
  8. താന്‍ ആള് കൊള്ളാലോ പൊട്ടാ. വലിയ മാന്യന്‍ ചമഞ്ഞു ആദ്യം കമന്റിട്ട താങ്കളുടെ യഥാര്‍ത്ഥ സംസ്ക്കാരം കൊമ്ബനുള്ള മറുപടിയില്‍ അറിയാതെ പുറത്തു വന്നല്ലോ സാറേ . താനോക്കെയാണോ ഈ തൂപ്പുകാരിയുടെ കൂടി ബൂലോകം നന്നാക്കാന്‍ നടക്കുന്നത്. ബാലെ ഭേഷ്......സാറ് ‍ ഫ്രോഡ് ആണെന്ന് സാറിന്‍റെ പല ഗമന്സില്‍ നിന്നും നുമ്മ മനസ്സിലാക്കിയതാ. യേത്. പൊട്ടന്‍ പറഞ്ഞതും അനാമിക എഴുതിയതും തമ്മില്‍ എന്താടോ വ്യത്യാസം. രണ്ടും ഒരേ തരം അശ്ലീലം തന്നെ അല്ലേ.


   പോയി നൂറു വട്ടം ഇമ്പോസിഷന്‍ എഴുതി പഠിച്ചിട്ടു വാ തന്‍റെ തന്നെ വരമൊഴി.

   ചുമ്മാതെ അല്ലേടാ നിനക്ക് ഈ ഹാലിളക്കം, അവളുടെ കക്കൂസിന്റെ മുന്നില്‍ നമിച്ചിട്ടു വന്നിരിക്കുന്നു.
   തൂപ്പുകാരി, കൊന്നല്ലോടാ....ഹ്ഹ്ഹ്ഹ്ഹ്ഹ്
   പോടാ, പോയി തൂ...തൂ... തൂത്തുവാരുവാന്‍ നീയും കൂടിക്കോ.

   Delete
  9. അജ്ഞാത സുഹൃത്തെ

   യാതൊരു പ്രലോഭനവും ഇല്ലാതെ കൊമ്പന്‍ അവര്‍കള്‍ പറഞ്ഞത് ചുവടെ ചേര്‍ക്കുന്നു.

   "പൊട്ടന്‍ നിങ്ങള്‍ ഭൂലോകത്ത് എന്തിനെയാ എതിര്‍ക്കാത്തത് ആദ്യം മുതലേ ഒരു കാര്യവും ഇല്ലാതെ ഇരിപ്പിടത്തെ വിമര്‍ശിച്ചു വെറുതെ വിമര്‍ശിച്ചു ആളാവുക എന്ന പതിവ് പല്ലവി തന്നെ താങ്കള്‍ ഈ പോസ്റ്റിലും കാണിച്ചു എന്നെ നിങ്ങളെ സപ്പോര്‍ട്ടിംഗ് കൊണ്ട് എനിക്ക് മനസ്സിലാവുന്നത്"

   പൊട്ടന്‍ അതില് മാന്യമായ മറുപടി കൊടുത്തു. "മധ്യമപുരുഷനോ, പുരഷനെ അഭിസംബോധന ചെയ്യുന്ന സാര്‍വ്വ ലൌകീകമായ സര്‍വ്വനാമമോ ഇല്ലാതെ.

   അതിന് നീയും എടായുമൊക്കെ ഇട്ടു കൊമ്പന്‍ തിരിച്ചടിച്ചു.

   പൊട്ടന്‍ അതെ റേഞ്ചില്‍ മറുപടി കൊടുത്തു. അപ്പോള്‍ മധ്യമപുരുഷനേയും സര്‍വ്വ നാമത്തെയും നോം മാത്രം എങ്ങനാ വ്യര്‍ജ്ജിച്ചു അച്ചടി ഭാഷയിലേക്ക് ഇറങ്ങുക.

   ചുരുക്കത്തില്‍ "നീ", "വാടാ" എന്നീ പദങ്ങള്‍ കൊമ്പന്‍ തുടങ്ങി വച്ചു. നോമത് അല്പം കൂടെ തറയാക്കി.

   Delete
  10. അജ്ഞാതനായ ശത്രുവേ,

   ആളു കൊള്ളാലോന്നു കേട്ടപ്പോള്‍ സമ്പൂര്‍ണ്ണ ഗാത്രേ പുളകാദി മേളം. തിരുമേനി എല്ലാം വായിച്ചുവോ? ഈ " വെടി വച്ചാല്‍ പുക" ( അതെ, പൊട്ടന്‍),) മാന്യ ദേഹം ചമഞ്ഞു വന്നപ്പോള്‍ കൊമ്പനെ കുറിച്ചു "കമാ" ന്നു രണ്ടക്ഷരം ഉരിയാടിയോ? ഇല്യാ. എന്നിട്ടും കൊമ്പന്‍ എന്താ ചെയ്തതത്? ഇങ്ങനെ അരുളി ചെയ്യുക ഉണ്ടായി.

   "പിന്നെ പൊട്ടന്‍ നിങ്ങള്‍ ഭൂലോകത്ത് എന്തിനെയാ എതിര്‍ക്കാത്തത് ആദ്യം മുതലേ ഒരു കാര്യവും ഇല്ലാതെ ഇരിപ്പിടത്തെ വിമര്‍ശിച്ചു വെറുതെ വിമര്‍ശിച്ചു ആളാവുക എന്ന പതിവ് പല്ലവി തന്നെ താങ്കള്‍ ഈ പോസ്റ്റിലും കാണിച്ചു എന്നെ നിങ്ങളെ സപ്പോര്‍ട്ടിംഗ് കൊണ്ട് എനിക്ക് മനസ്സിലാവുന്നത്,"

   അതിനു പൊട്ടന്‍ മധ്യമപുരുഷനോ, സാര്‍വ്വലൌകീക സര്‍വ്വ നാമങ്ങളോ ഇല്ലാതെ ഒരു മറുപടിയും നല്‍കുകയുണ്ടായി.

   സത്യത്തിന്‍റെ മുഖം സ്പീല്‍ബെര്‍ഗ്ഗിന്റെ ഉക്കുടു ഗ്രാഫിക്സ് പോലെ അല്ലാ, ഇശ്ശി വികൃതമാണെയെന്നു ബോധ്യമാവുകയും "ടിയാന്‍"," " വാടാ, നീ എന്നീ പദങ്ങള്‍ പ്രയോഗിക്കുകയും ഉണ്ടായി.

   ആ മലയാളത്തെ ബഹുമാനിച്ചു കൊണ്ട് നോം ഒരു മറുപടി കൊടുക്ക ഉണ്ടായി. അതില്‍ അദ്ദേഹം തുടക്കമിട്ട വാക്കുകളുടെ ധാരാളിത്തം നോം പുറത്തെടുത്തു.

   അല്ലാ, ഏതാ ഈ കുഴിയാന?????
   കുയ്യാനയെ മനസ്സിലാക്കാന്‍ ഉള്ള ക്ലൂ
   "സാറിന്‍റെ പല ഗമന്സില്‍ നിന്നും നുമ്മ മനസ്സിലാക്കിയതാ"
   അപ്പോള്‍ നമ്മ മൂന്നു പേരുക്ക് ഇങ്ങനെ ഗമന്റി. അയ്‌ല് ഇമ്മാതിരി ഒന്നും ഉണ്ട്. നുമ്മ ഗമന്റിയപ്പം മറു ഗമന്ടു ഗമന്റി; ഗമന്റിനുള്ള ഗപ്പ് വാങ്ങി നുമ്മന്റെ ബ്ലോഗില്‍ ബെക്കാതെ ഇങ്ങനെ വടക്കപ്പുരത്തിരുന്നു പയയ സിനിമേലെ പെണ്ണുങ്ങളെ പോലെ കരയനതെന്തിനാ?

   ഉണ്ണി വാ വാ വൂ
   പൊന്നുണ്ണീ വാവാവോ

   (ഇനി എയുതുംപോള്‍ നല്ല ബെസ്റ്റ്‌ കമന്റ് തരാം, ട്ടാ)

   പൊട്ടനും തൂപ്പുകാരിക്കും ഒരു ബന്ധവും ഇല്ല, മോനെ. സത്യം കണ്ടപ്പോള്‍ സപ്പോര്‍ട്ട് ചെയ്തു.

   Delete
 3. സുഹ്രത്തിന്റെ വിമര്‍ശനത്തെ അതിന്‍റെ ഗൌരവത്തോടെ കാണുന്നു തിരുത്താന്‍ ഉപകരിക്കും ഉറപ്പ് പക്ഷെ താങ്കള്‍ താങ്കളുടെ വെക്തി ത്വത്തെ മറച്ചു പിടിച്ചു ശുദ്ധി കലശത്തിന് ഇറങ്ങേണ്ട കാര്യം ഇല്ലായിരുന്നു വെക്തമായ ഒരു പ്രോഫൈ ലോട് കൂടി തന്നെ വന്നിരുന്നെങ്കില്‍ അങ്ങയോടു ള്ള മതിപ്പ് ഒന്ന് കൂടെ വര്‍ധിച്ചിരുന്നു എന്നത് സത്യം
  പിന്നെ എയുത്ത് എന്ന് പറയുന്നത് ഓരോ പകര്‍ത്തി എയുതുകള്‍ ആണ് ഓരോരുത്തരും ചെയ്യുന്നത് അതില്‍ സഭ്യവും അസഭ്യവും വേര്‍ തിരിക്കുക എന്നത് വലിയ പാട് പെട്ട പണിയാ
  പിന്നെ ഇതൊക്കെ ബ്ലോഗില്‍ വരുമ്പോള്‍ ആണ് സംസ്ക്കാര ബോധവും സദാചാര ബോധവും ഒക്കെ വാളൂരി തുള്ളുന്നത് കാണുന്നത് അല്ലാതെ എണ്ണം പറഞ്ഞ എയുത്തുക്കാരില്‍ പലരും അങ്ങനെ പറഞ്ഞാല്‍ അതിനെ ഒന്നും ഒരുത്തനും ചോദ്യം ചെയ്തു കണ്ടിട്ടില്ല ഏതായാലും ഈ ഒരു പോസ്റ്റില്‍ നിങ്ങളെ വിലയിരുത്താന്‍ ആവില്ല വരട്ടെ ഇവിടുത്തെ നാറ്റ കഥകള്‍ അതിനു ശേഷം മാത്രം നിങ്ങളെ ഉദ്ദേശം മനസ്സിലാക്കാന്‍ കയിയൂ
  ഒരാളുടെ കമെന്റിനെ യും പോസ്റ്റിനെയും കണ്ടു വെക്തിയെ അളന്നാല്‍ ഒരു പാട് വെത്യാസം കാണാം

  ReplyDelete
  Replies
  1. സുഹൃത്തെ...നാറ്റ കഥകള്‍ ഒരു പാടുണ്ട്.... ഈയടുത്തായി കണ്ടു വരുന്ന വയറിളക്കം മാത്രമാണ് ഈ പോസ്റ്റിനു ആധാരം... ബാകിയുള്ളവ വഴിയെ പറയാം... അത് കൊണ്ടാണ് അത്തരം ചിലരെ മാത്രം പറയേണ്ടി വന്നത്..അല്ലാതെ അവരോടു ദേഷ്യമുണ്ടായിട്ടല്ല... പിന്നെ ഞങ്ങള്‍ പറഞ്ഞല്ലോ..ഇതില്‍ താങ്കള്‍ക്കും എഴുതാം... അത്തരം നാറ്റ കേസുകള്‍ തുറന്നു കാണിക്കാം...

   ദേശ്യമാനെന്നു ഇനിയും തോന്നുണ്ടെങ്കില്‍.. ഒരു ഉദാഹരണം.... മോഹിയുദീന്‍ മണ്ടൂസന്റെ പുതിയ പോസ്റ്റിലിട്ട കമ്മന്റ് കണ്ടോളൂ...

   Mohiyudheen MPMar 7, 2012 02:17 PM
   എടാ മണ്ടൂസാ, മരങ്ങോടാ... ഇജ്ജ് ഈ അനുഭവക്കുറിപ്പ് വളരെ തന്മയത്തത്തോടെ പറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ മാളുമ്മയുടെ അടുത്ത് വല്ല കള്ള പൂശുകാരും വന്നിരുന്നോ? കള്ളനെ മോൻ മാത്രേ കണ്ടൊള്ളൂ. ആശംസകൾ !

   ഇമ്മാതിരി വിവരണങ്ങൾ ഇനിയും പോന്നോട്ടെ.



   ഇത് ഒന്ന് മാത്രം... ഇത് തുറന്നു പറഞ്ഞാല്‍ അത് സദാചാരമാകും...ല്ലേ... നിങ്ങള്‍ തന്നെ പറയൂ...എന്താ ഇതൊക്കെ.....

   Delete
  2. അക്ഷര തെറ്റില്ലാതെ തൂപ്പുകാരിക്ക് വേണ്ടി കമെന്റിടുന്നത് പൊട്ടനും അക്ഷര തെറ്റുകളോടെ കാണുന്നത് പൈമയെന്ന കരുത്ത് തടിച്ച പൈക്കുട്ടിയുമാണെന്ന് ജനം മനസ്സിലാക്കി. നിങ്ങളെയൊക്കെ ഇനി കണ്ടോളാം... ഈ-ലോകം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ആ കറുത്ത് തടിച്ച പൈക്കുട്ടി പറയുന്നത് അവനെ എല്ലാവരും ബ്ലോക്ക് ചെയ്തെന്നാണ്. പരമ നാറിയായ അവനെ ബ്ലോക്ക് ചെയ്തിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. നാണവും മാനവുമില്ലെന്ന് തോന്നുന്നു ഈ ചെറ്റക്ക്.

   Delete
 4. പിന്നെ സത്യാ സന്ധമായ ഒരു വിലയിരുത്തലും വിമര്‍ശനവും അല്ല നിങ്ങള്‍ നടത്തിയത് നിങ്ങള്‍ക്ക് താല്പര്യ മില്ലാത്ത കുറച്ചാളുകളുടെ കമെന്റ്സ് എടുത്ത് അതിനെ വല്ഗര്‍ ആക്കി ചിത്രീകരിച്ചു കയ്യടി നേടാന്‍ ഉള്ള ഒരു കേവല പൊറാട്ട നാടകം എന്നെ എനിക്ക് തോന്നിയത് അല്ലെങ്കില്‍ സമാന മായ രീതിയില്‍ കമെന്റ് ഇട്ട മറ്റു ആളുകളെ നിങ്ങള്‍ മനപ്പൂര്‍വം മറന്നു
  അപ്പൊ പുറം ചൊറിയലും നെഞ്ജ ത്ത് തടവലും നിങ്ങള്‍ക്കും അലര്‍ജി ഒന്നും അല്ല

  ReplyDelete
  Replies
  1. @കൊമ്പന്‍... :
   സത്യ സന്ധ്യ മായ വിമര്‍ശനം ആയിരുന്നെങ്കില്‍ അവിടെ കമെന്റ് ഇട്ട അഭിനന്ദിച്ച എല്ലാരെ കമെന്റും എടുത്തു പരിശോടിക്കണ മായിരുന്നു നിങ്ങള്‍ക്ക് ദേഷ്യം ഉള്ളവരതൊക്കെ നിങ്ങള്‍ പറഞ്ഞു...

   താങ്കളുടെ പ്രതികരണത്തിന് നന്ദി...
   സുഹൃത്തെ അവിടെയുള്ള നൂറോളം ആളുകളുടെ അഭിപ്രായം എടുത്തിട്ട് വിലയിരുത്തുക എന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് താങ്കള്‍ക്കു അറിയാമായിരിക്കും.. അത് കൊണ്ടാണ്.. അവിടെ തന്നെ വളരെ വല്ഗുര്‍ ആയി കമ്മന്റിയവരെ മാത്രം എടുത്തു പറഞ്ഞത്... ബാകിയുള്ളവരെ കാണാന്‍ ലിങ്കും കൊടുത്തിട്ടുണ്ട്‌... പിന്നെ നിങ്ങള്‍ പറഞ്ഞ ദേഷ്യം... നിങ്ങളെ പോലെ തന്നെ ..ഇവരെയൊന്നും നേരിട്ടറിയാത്ത, ഇവരുടെ രചനകള്‍ മാത്രം അറിയുന്ന എനിക്ക് അയാളോടെ ദേഷ്യം വച്ച് പുലര്‍ത്തേണ്ട ആവശ്യമില്ല... അത്തരം ഒരാരോപണം എന്തിനാണെന്നറിയില്ല.... പിന്നെ അനോണിയായി വന്നു കയ്യടി നേടുന്നതില്‍ എന്താണ് കാര്യം...? ആര്‍ക്കാണ് കാര്യം...? അത് കൊണ്ട് സുഹൃത്തെ വായിക്കുന്ന ആള്‍ എന്നാ നിലയില്‍ ചെറിയൊരു ശ്രമം ..താങ്കള്‍ പറഞ്ഞത് പോലെ സത്യാ സന്ധമായി മുന്നോട്ടു പോകുമെന്നതില്‍ സംശയം വേണ്ട...

   ഇതിന്റെ പേരില്‍ ഇവിടെ വേറൊരു തരത്തിലുള്ള കടി പിടി ആവശ്യമില്ല... അത് നിങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്... സൊ പ്ലീസ്...
   ഒരിക്കല്‍ കൂടി നന്ദി...

   Delete
 5. ഇതെഴുതിയ ചങ്ങാതി വൈക്കം മുഹമ്മദ് ബഷീറിന്റെ “ഭ്രർ‌ർ‌ർ....” വായിച്ചിട്ടുണ്ടോ ?

  കക്കൂസ് വിവരണമില്ലെങ്കിലും വിഷയം അധോവായുവാണ്..

  ഞാൻ നന്നായി രസിച്ച ഒരു തമാശയാണ് കമന്റിട്ടത്.

  നിങ്ങളുടെ കുട്ടിയ്ക്ക് ഈ കഥ വായിച്ചു കൊടുത്തു നോക്കൂ..

  അവൾ/അവൻ പൊട്ടിച്ചിരിക്കും !

  എന്റെ കാര്യത്തിലാണെങ്കിൽ, ബഷീറിന്റെ കഥയും ഈ ബ്ലോഗുമെല്ലാം അവൾ സുഗമമായി വായിക്കാവുന്ന പ്രായമെത്തുമ്പോൾ ഞാനെന്റെ മോൾക്ക് ചൂണ്ടി കാണിച്ചു കൊടുക്കും.. അവൾ ചിരിക്കും.

  ReplyDelete
  Replies
  1. അവൾ വായിച്ച് ചിരിക്കും എന്ന് വായിക്കാനപേക്ഷ.

   അഭിപ്രായം പരസ്യപ്പെടുത്താനാഗ്രഹിക്കുന്നവർ, ഒരു നിലപാടിലുറച്ചു നിറക്കാൻ ചങ്കുറപ്പുള്ളവർ, ബന്ധങ്ങളെ ഭയപ്പെടരുത് !

   കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ ഉപകാരമായി !

   Delete
  2. വിഡ്ഢിമാന്‍ ഈ അഭിപ്രായത്തിന് ഹൃദയംഗമായ നന്ദി.
   ബഷീറിന്‍റെ നര്‍മ്മത്തില്‍ താങ്കള്‍ പറഞ്ഞത് പോലെ തന്നെ ഒരു നിയന്ത്രണം ഉണ്ട്. മാത്രമല്ല ജീവിതഗന്ധിയായ പശ്ചാത്തല വിവരണവും ഉണ്ട് എന്നാണു ഓര്‍മ്മ. (ഞാന്‍ എന്റെ അലമാരിയില്‍ തിരഞ്ഞപ്പോള്‍ ബഷീറിന്‍റെ, എന്റെ കൈവശം ഉള്ള കഥകളുടെ കൂട്ടത്തില്‍ കണ്ടില്ല, ശുഷ്കമായ എന്റെ ഓര്‍മ്മ ശക്തി ഉപയോഗിക്കുന്നു.) നമ്മള്‍ അദ്ദേഹത്തിന്‍റെ “ഭ്രര്‍...” എന്നാ കഥയെക്കാള്‍ നെഞ്ചില്‍ ചേര്‍ത്ത് വച്ചത് വിശപ്പും ജന്മദിനവും കാല്പാടും പൂവംപഴവുമൊക്കെ അല്ലെ? ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്, ഈ കഥാകാരിയുടെ നല്ല രചനകള്‍ക്കില്ലാത്ത തള്ളിക്കയറ്റം ഇവിടെ ഉണ്ടായി എന്നാണു പറഞ്ഞത്. ഇപ്പോഴും ഈ വിഷയത്തെ കഥാകാരി അറപ്പുളവാക്കുന്ന രീതിയില്‍ ആണ് നിര്‍മ്മിച്ചത് എന്നും ഉറച്ചു നില്‍ക്കുന്നു. ചിലര്‍ അത് തുറന്നു പറഞ്ഞു. ആ സംസ്കാരം ഉരുത്തിരിയട്ടെ.

   Delete
 6. ഇതില്‍ പറഞ്ഞ മിക്കവാറും എല്ലാ പോസ്റ്റും ഞാനും വായിച്ചിരുന്നു... സത്യം പറഞ്ഞാല്‍ വ്യക്തി ബന്ധങ്ങളെയും, മറ്റുള്ളവരെ ബാദിക്കുമെന്നു പേടിച്ചും കമ്മന്റിന്റെ ഘനം കുറച്ചതാണ്. (ഇതൊക്കെയാണ് പതിവായി ബ്ലോഗ്ഗില്‍ കാണുന്നത്) എങ്കിലും ഒരു പരിധി വരെ എല്ലാ ബ്ലോഗ്ഗിലും വിയോജിപ്പ് രേഖ പെടുത്തിയിട്ടുണ്ട്.. .
  ഇപ്പൊ മുകളിലത്തെ കമ്മന്റ് കണ്ടപ്പോള്‍ എനിക്കും തോന്നുന്നു ഇത് പലരെയും ലക്‌ഷ്യം വച്ചാണെന്ന്.. വയറിളക്കം മാത്രമല്ലല്ലോ.. വേറെയും പ്രശ്നങ്ങള്‍ ഉണ്ടല്ലോ ബ്ലോഗ്ഗില്‍.. അതും കൂടി തുറന്നെഴുതിയാല്‍..സന്തോഷം... കൊമ്പന്‍ പറഞ്ഞ പോലെ പേര് വച്ച് എഴുതാമായിരുന്നു.. എന്നൊരഭിപ്രായം ഉണ്ട്...
  എന്തായാലും പോസ്റ്റ്‌ കലക്കി... ലിങ്ക് തന്ന പൊട്ടന് നന്ദി ..
  ഇനിയും പോരട്ടെ ഇത്തരം സംഭവങ്ങള്‍...

  ഒരു കാര്യം ചോതിച്ചോട്ടെ... നിങ്ങള്‍ സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുമോ ഇങ്ങനെ വയറിളക്കത്തെ വര്‍ണിച്ചു കഥയും കവിതയും എഴുതാന്‍.. ?
  (ഇതൊരു വല്ലാത്ത ചോദ്യമായിപ്പോയി .....)

  ReplyDelete
  Replies
  1. സുഹൃത്തെ.... ഞാന്‍ പറഞ്ഞല്ലോ... സ്വന്തം പേര് വച്ച് എഴുതാതതിലുള്ള കാരണം...
   നിങ്ങള്‍ പറഞ്ഞത് പോലെ ബ്ലോഗ്ഗിനു പുറത്തേക്കു വളര്‍ന്ന സൌഹൃദം ഇതിനൊക്കെ വിലങ്ങു തടിയായി നില്കുന്നുണ്ട്...അത് നഷ്ടപെടുത്താതെ അവരെ നല്ലതെഴുതാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം... ബ്ലോഗ്ഗിലെ തന്നെ തല മുതിര്‍ന്നവര്‍ അത് ചെയ്യുന്നില്ല...മുകളില്‍ കണ്ടല്ലോ...
   ഈ ബ്ലോഗ്ഗ് കൊണ്ട് എല്ലാവരെയും നന്നാക്കി എടുക്കാമെന്ന് കരുതുന്നില്ലെങ്കിലും പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു വെക്കുന്നു...അത്ര തന്നെ...
   നല്ല വാക്കുകള്‍ സ്വീകരിക്കുന്നു... തിരിച്ചു തരാന്‍ സ്നേഹം മാത്രം...

   Delete
  2. @khaadu..
   എന്റെ കമന്റ് സ്നാപ് ഷോട്ടിനു കീഴെയാണ് പോസ്റ്റിലെ ആ ചോദ്യം എന്നതിനാല്‍ വ്യക്തമായ ഉത്തരം ഇവിടെ പ്രതിപാദ്യമായ ബ്ലോഗിലെ മറ്റൊരു കമന്റ് കോപി പേസ്റ്റ് ചെയ്തതിലൂടെ താഴെ തൂപ്പുകാരിക്ക് കൊടുത്തിട്ടുണ്ട് :))

   Delete
  3. മുകളില്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ ഒന്നും തന്നെ വ്യക്തിപരമല്ല...എല്ലാം ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരോടാണ്... വ്യക്തിപരമായി കാണുകയും വേണ്ട.....

   Delete
 7. തൂപുകാരി, നല്ല ഉദ്ദേശം തന്നെ, ഈ ഉദ്യമത്തിനു എന്റെ ഐക്യദാര്ട്യം, പേര് വച്ച് എഴുതാന്‍ പറ്റുകയില്ല ശരി തന്നെ, കുഴപ്പമില്ല. ഈ കണ്ട ആവേശം ഇനിയും ആവാം. . . ഇരിപ്പിടത്തിലെ ശനിദോഷം എന്നാ പംക്തി നല്ല ബ്ലോഗുകളെ കാണിച്ചു തരുന്ന പോലെ ചീത്ത പോസ്റ്റുകളെ കാണിക്കാനും ഒരു പംക്തി, ഞാനും ചൂണ്ടികാട്ടാന്‍ ശ്രമിക്കാം

  ReplyDelete
 8. എന്താണ് പറയേണ്ടത് ....?!

  ReplyDelete
 9. സത്യസന്ധമായ,ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ബ്ലോഗിനെ കൂടുതല്‍ നന്നാക്കുമെങ്കില്‍ , ഈ പോസ്റ്റിനെ അല്ലെങ്കില്‍ ഈ സംരംഭത്തിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ, ഇത്തരം നര്‍മ പോസ്റ്റുകളില്‍ മാത്രം ഒതുക്കാതെ, എല്ലാത്തരം പോസ്റ്റുകളെയും ഈ പംക്തിയില്‍ ഉള്പ്പെടുത്തുമെങ്കില്‍ ബൂലോകത്ത് ഒരു തിരുത്തല്‍ ശക്തിയാവാനുള്ള എല്ലാ ആശംസകളും

  ReplyDelete
 10. """തൂത്ത് വാരനുണ്ട് ചിലതൊക്കെ.. ചീഞ്ഞു നാറുന്ന ചിലത്.. തൂപ്പു തുടങ്ങിയിട്ടേയുള്ളൂ...""" അങ്ങിനെ തന്നെ ആയിക്കോട്ടെ... വാരലിനും തൂപ്പിനും ആശംസകൾ.

  ReplyDelete
 11. ഹഹഹ്ഹഹ്ഹാ
  ഇനിയും ചിരിക്കട്ടെ
  അതു കൊണ്ട് എഴുതാന്‍ വയ്യാ
  ഫേമസ് ആകാന്‍ എന്തൊക്കെ വഴികള്‍ അല്ലെ?

  ReplyDelete
  Replies
  1. മാഷേ... അനോണി ഫേമസ് ആയാല്‍ അനോണി തന്നെയാണ്..അല്ലാതെ അബ്ദുല്‍ കലാം ആകുമെന്ന് തോന്നുന്നില്ല...

   നന്ദി പ്രതികരണത്തിന്...

   Delete
  2. അനോണിക്കെന്താ ആശയില്ലേ? ആഗ്രഹം ഉണ്ടാകില്ലെ അനോണീ മനുഷ്യനെല്ലേ? ഹൊഹൊഹൊ ഃഏയ്യ അതൊന്നും ചോദിക്കല്ലേ അനോണി ആണ്

   Delete
 12. സ്വാഗതം സുഹൃത്തേ ..ക്രിയാത്മകമായ വിമരശനങ്ങള്‍ ബ്ലോഗില്‍ കുറവാണു എന്ന അഭിപ്രായക്കാരനാണ് ഞാനും ..
  താങ്കള്‍ ഇനിയും എഴുതൂ ചീഞ്ഞു നാറുന്നവയൊക്കെ എല്ലാവരെയും കാണിക്കൂ ...
  ആശംസകള്‍ ...

  ReplyDelete
 13. എന്റെ പേരും ഇതില്‍ എടുത്തു കൊടുത്തിട്ടുണ്ട് ,അതിനു നന്ദി പറയട്ടെ ,ഞാന്‍ തീര്‍ത്തും സത്യസന്ധമായി ആണ് ആ പോസ്റ്റില്‍ അഭിപ്രായം എഴുതിയത് ,ആ പോസ്റ്റ്‌ വായിക്കേ എനിക്ക് പലപ്പോഴും ചിരി പൊട്ടിയിരുന്നു ,അപ്പോള്‍ അത് വിശ്വ സാഹിത്യം ആണോ എന്ന് ലെന്‍സ്‌ പിടിച്ചു വെച്ച് നോക്കിയിറ്റൊന്നും അല്ല ചിരി വന്നത് ,ഞാന്‍ വളരെ സ്റ്റാന്‍ ഡെഡ് ഉള്ള തമാശകള്‍ക്ക് മാത്രമേ ചിരിക്കൂ എന്നാ നിര്‍ബന്ധം ഉള്ള ഒരാള്‍ അല്ല ,,അത് കൊണ്ട് ചിരി വന്നാല്‍ അത് പറയുന്നതിനും മടി ഒന്നുമില്ല ,താങ്കള്‍ക്ക് ചിരി വരാത്തതില്‍ എനിക്ക് പരാതിയുമില്ല .പിന്നെ സ്വന്തം പേര് വെളിപ്പെടുത്താന്‍ പോലും ഉറപ്പില്ലാത്തവരുടെ അഭിപ്രായങ്ങളെ ചുമ്മാ ഇയാള്‍ മോശമെന്ന് അധിക്ഷേപിക്കുന്നവരുടെ രചനകലെക്കാള്‍ വൃത്തികെട്ടതായിട്ടാണ് ഞാന്‍ കാണുന്നത് ,ഈ പോസ്റ്റില്‍ വെറുതെ അമേദ്യം വാരിയെറിയുന്ന ഒരാളെയേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ,കഴിവുണ്ടെങ്കില്‍ താങ്കള്‍ അധിക്ഷേപിച്ചവര്‍ എഴുതുന്നതിനേക്കാള്‍ നല്ല ഒരു പോസ്റ്റുമായി വരികയായിരുന്നു ചെയ്യേണ്ടത് ,,,അത് കഴിഞ്ഞിട്ട് വാ എന്നിട്ട് പറയാം ...

  ReplyDelete
  Replies
  1. സുഹൃത്തെ.... ഞാന്‍ പറഞ്ഞല്ലോ... സ്വന്തം പേര് വച്ച് എഴുതാതതിലുള്ള കാരണം... അത് ഇനി ധൈര്യത്തിന്റെ പ്രശ്നമാണെന്ന് താങ്കള്‍ കരുതിയാല്‍ ഞാനെന്തു പറയാന്‍..
   ബ്ലോഗ്ഗിനു പുറത്തേക്കു വളര്‍ന്ന സൌഹൃദം ഇതിനൊക്കെ വിലങ്ങു തടിയായി നില്കുന്നുണ്ട്...അത് നഷ്ടപെടുത്താതെ അവരെ നല്ലതെഴുതാന്‍ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം... ബ്ലോഗ്ഗിലെ തന്നെ തല മുതിര്‍ന്നവര്‍ അത് ചെയ്യുന്നില്ല...മുകളില്‍ കണ്ടല്ലോ...
   ഈ ബ്ലോഗ്ഗ് കൊണ്ട് എല്ലാവരെയും നന്നാക്കി എടുക്കാമെന്ന് കരുതുന്നില്ലെങ്കിലും പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പറഞ്ഞു വെക്കുന്നു...അത്ര തന്നെ...

   പിന്നെ താങ്കളുടെ വെല്ലുവിളി ... താങ്കള്‍ ഇവിടെ പറഞ്ഞ വല്യ ബ്ലോഗ്ഗര്‍മാരെക്കാള്‍ നല്ല പോസ്റ്റുമായി വരാന്‍... ഞാന്‍ പറഞ്ഞു ബ്ലോഗ്ഗിലെ വായനക്കാരനാണ് ഞാന്‍... എഴുത്ത് എന്റെ പണിയല്ല... എങ്കിലും ഒരു കാര്യം പറയാം.. ഒരു പാട് നല്ല രചനകള്‍ സ്വന്തമായുള്ള കുറെ പേര്‍ എന്റെ കൂടെയുണ്ട് ... അത് തന്നെയാണ് എന്റെയും ധൈര്യം...

   പിന്നെ എന്തോ വാരിയെറിയുന്ന കാര്യം പറഞ്ഞല്ലോ... ഈ പോസ്റ്റില്‍ ഞാന്‍ തിരഞ്ഞെടുതതെല്ലാം അത്തരം വല്യ ബ്ലോഗ്ഗെര്‍മാരെയാണ്‌... അത് കൊണ്ട് എറിയാനും അതിലും നല്ലത് കിട്ടിയില്ല....

   ഇതൊക്കെ പലരും പറയാന്‍ കൊതിച്ച കാര്യങ്ങളാണ്... അത് അനോനിയായിട്ടെങ്കിലും പറയണ്ടേ... പിന്നെ താങ്കളുടെ പേര് പറഞ്ഞതാണ് പ്രശ്നമെങ്കില്‍.. നല്ല കഥകള്‍ എഴുതുന്ന താങ്കള്‍ പ്രോത്സാഹനം കൊടുക്കുന്ന രചനകളെ കൂടി ശ്രദ്ധിക്കണ്ടേ... ഇന്ന് താങ്കള്‍ ഇതിനെ പ്രോത്സാഹിപ്പിച്ചാല്‍ നാളെ വീണ്ടും ഇതിലും വലുതും കൊണ്ട് വരും... അതാണ്‌ ഇവിടെ കണ്ടതും.... അത് പോസ്റ്റില്‍ ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്... മനസിലാക്കെണ്ടവര്‍ മനസിലാക്കുന്നുണ്ട്‌...

   ഒറ്റവാക്കില്‍ പറഞ്ഞാല്‍ മറ്റേ പുള്ളികാരത്തി പറഞ്ഞ പോലെ ടോയിലേറ്റ് സാഹിത്യം... അതിനു ജയ് വിളിക്കാന്‍ കുറെ പേര്‍...

   നന്ദി പ്രതികരണത്തിന്... വേദനിപ്പിച്ചെങ്കില്‍ സോറി....(കാരണം എന്റെ ഉദ്ദേശം അതല്ലെന്ന് പറഞ്ഞു..)

   Delete
  2. സിയാഫിനു നന്ദി.... സിയാഫിനെപ്പോലെയുള്ള പലരുടെയും കമന്റില്‍ സത്യത്തില്‍ വിഷമം തോന്നി. ഈ ബൂലോകത്തെ ഈ നിലവാരത്തില്‍ നിര്‍ത്തുന്നതില്‍ സാമാന്യം നല്ല പങ്കു വഹിക്കുന്ന ഒരാളാണ് സിയാഫ്‌. അപ്പോള്‍ സൃഷ്ടികള്‍ അര്‍ഹിക്കുന്ന കമന്റുകള്‍ (മൃദുവായ ഭാഷയിലെന്കിലും) സിയാഫിനു നല്‍കേണ്ട ചുമതല ഉണ്ട്. എം.ടി.യെ വിമര്‍ശിക്കാം... പക്ഷെ അതിനേക്കാള്‍ നല്ലത് എഴുതുന്നത്‌ സാദ്ധ്യമാണോ? (എന്റെ വീക്ഷണത്തില്‍ ഇവിടെ ഇതിനേക്കാള്‍ മോശമായത്.... ഹി...ഹി...ഹി)
   അനോണി ആയി നില്‍ക്കുന്നതിനുള്ള കാരണം മറ്റു മറുപടിയില്‍ ഉള്ളത് നോക്കുമല്ലോ?

   Delete
 14. പോസ്റ്റ്‌ എഴുതാന്‍ തെരഞ്ഞെടുക്കുന്ന വിഷയം എന്താകണം എന്നത് ഓരോ ബ്ലോഗേരുടെയും ഇഷ്ടമല്ലേ? താല്പര്യം ഉള്ളവര്‍ വായിച്ചാല്‍ പോരെ? പോസ്റ്റ്‌ ഇഷ്ടപ്പെടുന്നവര്‍ കമന്റ്‌ ഇടുന്നു. ഇഷ്ടായില്ലേല്‍ അത് പോസ്റ്റില്‍ തന്നെ പറയാം അല്ലെങ്കില്‍ കമന്റ്‌ ഇടാതെ പോരാം. പിന്നെ വയറിളക്കവും കീഴ്‌ വായുവും ഒക്കെ മോശപ്പെട്ട കാര്യം ആണോ? വയറിളക്കം വന്നാല്‍ കക്കൂസില്‍ പോകാതെ ഇയാള്‍ 'വാള് വെച്ച്'' കളയുമോ? 'കീഴ്‌ വായു' വന്നാല്‍ പുറത്തേക്കു വിടാതെ ചുമച്ചു കാര്യം സാധിക്കുമോ? ഇതൊക്കെ മനുഷ്യ സഹജം അല്ലെ? ഇതിത്ര വിവാദം ആക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല. ഈ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യം ഞാനും അംഗീകരിക്കുന്നു. സ്ത്രീ ബ്ലോഗര്‍മാരുടെ പോസ്റ്റുകളില്‍ മാത്രം കമന്റ്‌ ഇടുന്ന ചിലര്‍ ഉണ്ട്. ഒരു പൂവിന്റെയോ പാവക്കുട്ടിയിടെയോ ഫോട്ടോയും വെച്ച് എന്ത് ചവര് എഴുതിയാലും കണ്ണും പൂട്ടി അഭിനന്ദിക്കുന്ന ഞരമ്പ്‌ രോഗികള്‍ ബൂലോകത്തും ഉണ്ടെന്ന കാര്യം സമ്മതിക്കുന്നു. ബൂലോകത്ത് ഒരു തിരുത്തല്‍ ശക്തിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വന്തം പേരിലാണ് എഴുതേണ്ടത് എന്നും ഓര്‍മിപ്പിക്കുന്നു.

  ReplyDelete
  Replies
  1. സ്വന്തം പേരിന്റെ കാര്യം പല ആവര്‍ത്തി പറഞ്ഞു... ഇനിയും എഴുതുന്നില്ല....
   പിന്നെ താങ്കള്‍ കുറെ ചോദ്യങ്ങള്‍ ചോതിച്ചു... അതിനുള്ള മറു പടി ആവശ്യമുണ്ടെന്നു തോന്നുന്നില്ല... താങ്കള്‍ താങ്കളെ തന്നെ കബളിപ്പിക്കുന്നു എന്നെ തോന്നിയുള്ളൂ...
   പിന്നെ മുണ്ടോളിയുടെ മുണ്ട് പുരാണം വായിച്ചപ്പോള്‍ മനസ്സില്‍ ഒരു ചിത്രമുണ്ടായിരുന്നു.. നാട് റോഡില്‍ മുണ്ടഴിയുന്ന ഒരു പയ്യന്റെ ചിത്രം മനസ്സില്‍ കണ്ടു...അത് പോലെ പ്ലൈടിലെ മുട്ട പൊതി പിടിക്കുന്ന ചിത്രവും മനസ്സില്‍ കാണാന്‍ കഴിയും... ഉദയ സൂര്യന്‍ എന്ന് കഥയില്‍ പറഞ്ഞാല്‍ വായനക്കാരന്റെ മനസ്സില്‍ സൂര്യന്‍ ഉദിക്കും... പക്ഷെ പൈപ്പ് തുറന്ന പോലെ എന്ന് മേരിപ്പെന്നു എഴുതിയാല്‍ വായനക്കാരന്‍ കാണുന്ന ചിത്രം...? മുല്ലപെരിയാര്‍ പോലെയെന്ന് അനാമിക എഴുതിയാല്‍ കാണുന്ന ചിത്രം....?
   സുഹൃത്തെ.... നല്ലൊരു കഥ പറയാന്‍ വേണ്ടി ഇത്തരം കാര്യങ്ങള്‍ മാന്യമായി പറയാം.. പലരും പറഞ്ഞിട്ടുമുണ്ട്... ഇവിടെ ചിലര്‍ വയറിളക്കം പറയാന്‍ കഥ പറയുന്നത് കണ്ടു പറഞ്ഞു പോയതാണ്...
   സുഹൃത്തെ പരതികരണത്തിന് നന്ദി... ഞാനാരാണെന്ന് നോക്കേണ്ട... പറഞ്ഞതില്‍ വല്ലതുമുന്ടെന്നു ചിലര്‍ പറയുന്നു ..മനസിലാക്കി മുന്നോട്ടു പോയാല്‍ സന്തോഷം...

   Delete
  2. ഡിയര്‍ തൂപ്പുകാരി , ഈ ഉദ്ദ്യമാത്തിനു ആയിരം അഭിനന്ദനങ്ങള്‍ !!

   തൂപ്പുകാരിയുടെ ഇടപെടലുകള്‍ വളരെ നന്നായി എന്ന വിലയിരുത്തലുകാരന്‍ തന്നെയാണ് പുണ്യവാളനുള്ളത് . സ്വന്തം ബ്ലോഗില്‍ എന്തും വൃത്തികേടും എഴുതി വിടാം എന്നാ ചിന്ത അത്ര നന്നല്ല ശേഷം വല്ലതും പറയാന്‍ ഒരുങ്ങുന്നവനോട് വേണേല്‍ വായിച്ചാല്‍ മതി എന്നാ ധാര്‍ഷ്ട്യവും !

   പിന്നെ തൂപ്പുകാരിയുടെ തിരിച്ചറിയല്‍ രേഖയും ജാതി സര്ട്ടിഫികാറ്റുമൊകേ ഉടന്‍ വെളിപെടുത്തന്‍ എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നതിന്റെ ഉദേശ ലക്‌ഷ്യം മനസിലാകുന്നില്ല ...

   ആരാണ് പറയുന്നതെന്നതിക്കാള്‍ എന്താണ് പറയുന്നത് എന്തിനു വേണ്ടിയാണ് പറയുന്നത് എന്നതിനാണ് പ്രാധാന്യം കല്പ്പികേണ്ടത്....സ്വന്തംപേര് വെളിപ്പെടുത്താതെ എഴുതി കൂട്ടുന്നത്തില്‍ ആദ്യ വ്യക്തിയോന്നുമല്ല തൂപ്പുകാരി ഞാന്‍ ഉള്‍പെടെ 70 % പേരും സ്വന്തം പേരോ ചിത്രമോ പുറത്തുകട്ടത്തവര്‍ തന്നെയാണെന്നുല്ലകര്യം എല്ലാര്ക്കുമറിവുള്ളതായിരിക്കും ! നമ്മള്‍ ബ്ലോഗ്‌ എഴുതുന്നവരില്‍ സജീവ അംഗങ്ങള്‍ സുഹൃത്തുകളും ആണ് അവരില്‍ പല സ്വഭാവ സവിശേഷതകളുള്ള വ്യക്തികളും ഉണ്ടാക്കും മുഖം നോക്കാതെ ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുമ്പോ സൌഹൃദങ്ങള്‍ക്ക് കോട്ടം തട്ടും എന്ന് മാത്രം അല്ല വ്യക്തി വൈരാഗ്യത്തിനു കാരണം ആക്കും എന്ന് കൂടി മനസിലാക്കാന്‍ വല്യ ബുദ്ധിവേണം എന്ന് തോന്നുന്നില്ല .

   ഈ ഉദ്ദ്യമാത്തിന്റെ ലക്‌ഷ്യം തന്നെ വിമര്‍ശനം ആയിരിക്കെ തന്കുഞ്ഞു പൊന്‍ കുഞ്ഞു തന്നെ എന്നാ അഹം ഭാവമുള്ള വ്യക്തികള്‍ക്ക് അത് എത്ര മാത്രം സഹിക്കാന്‍ കഴിയും. അതിനാല്‍ മുഖം നോകാതെ വിമര്‍ശിക്കാന്‍ തൂപ്പുകാരിയുടെ ഈ മുഖം സുന്ദരം തന്നെ എന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആകുന്നു പിന്നെ വിമര്‍ശനം ക്രിയാതമാകാമോ പക്ഷപാതമോ എന്നോകെ ഉള്ള കാര്യം വരും പോസ്റ്റുകളിലൂടെ വിലയിരുത്താന്‍ ഉള്ള അവസരം നമ്മുണ്ടല്ലോ ?

   സ്നേഹാശംസകളോടെ @ പുണ്യവാളന്‍

   Delete
 15. സ്വന്തം പേര് വെളിപ്പെടുത്താതെ ആര്‍ക്കും എന്തും എഴുതാം തൂപ്പുകാരി. അതിനു വലിയ ധൈര്യം ഒന്നും വേണ്ടാ. അനോണികളായി പലരും പല സമയങ്ങളില്‍ ഇറങ്ങാറുണ്ട്‌. അത്തരം ഒന്നായേ ഇതിനെയും കാണാന്‍ കഴിയൂ. പറയാനുള്ളത് സ്വന്തം മുഖം വെളിപ്പെടുത്തി നെഞ്ച് വിരിച്ചു പറയുന്നതാണ് തന്റേടം. അത് ഉണ്ടോ ?

  ഇനി കമന്റുകളെ കുറിച്ച്. ഇത്തരം ഒരു ഹാസ്യ പോസ്റ്റില്‍ (ഇതിന്റെ നിലവാരത്തെ കുറിച്ച് എനിക്ക് അഭിപ്രായമില്ല. അവിടെ എന്റെ കമന്റും ആ നിലക്കാണ്) കമന്റുകള്‍ പോസ്റ്റ് വായിച്ചു ഓരോരുത്തരുടെ മനസ്സില്‍ അപ്പോള്‍ തോന്നുന്നതാണ്. താങ്കള്‍ക്കുള്ള അഭിപ്രായം അതെ പോസ്റ്റില്‍ അപ്പോള്‍ തന്നെ വെട്ടിത്തുറന്നു പറയണമായിരുന്നു. അതല്ലേ കമന്റിട്ടവരുടെ സ്ക്രീന്‍ പ്രിന്റ്‌ കൊണ്ട് വന്നു ഇരുട്ടത്തിരുന്നുള്ള ഈ ചെളിവാരി ഏറിയല്‍ ബ്ലോഗിന് ഗുണം ചെയ്യില്ല സുഹൃത്തെ. താങ്കള്‍ക്കും.

  ReplyDelete
  Replies
  1. ശ്രീ. അക്ബറിന്റെ വരവിന് നന്ദി രേഖപ്പെടുത്തട്ടെ. താങ്കളുടെ ഓരോ കമന്‍റും രചനകളെ സാകൂതം വായിച്ച ശേഷം മാത്രമാണെന്ന് ബൂലോകത്തിലെ എല്ലാപേര്‍ക്കും അറിയാം. വസ്തു നിഷ്ഠമായി വിമര്‍ശിക്കപ്പെടെണ്ടതിനെ അങ്ങനെയും തുടക്കക്കാര്‍ക്ക് പ്രോത്സാഹനവും നല്‍കുന്ന രീതി ശ്ലാഘനീയമാണ്. താങ്കളെപ്പോലുള്ളവരുടെ കമന്‍റുകള്‍ പലരും സ്വയം കമന്ടുന്നതിനു മുന്‍പ് ഒന്ന് വായിച്ചു മാതൃക ആക്കും എന്നതും സത്യമാണ്. അപ്പോള്‍ താങ്കളുടെ ഒരു കമന്റിനു അനേകം കമന്‍റുകളുടെ മൂല്യമുണ്ട്. അത്കൊണ്ട് താങ്കളുടെ കമന്റ് തൂപ്പുകാരിയെ അല്‍പം വേദനിപ്പിച്ചു. തമിഴില്‍ ദിനമലര്‍ പത്രത്തിന്റെ വാരാന്ത്യ പതിപ്പായ “വാരമലരില്‍” ദശാബ്ദങ്ങളായി “അന്തുമണി പ. കേ. പാ” (പഠിത്തത്, കേട്ടത്, പാര്ത്തത്)വരുന്നുണ്ട്. ഇന്നും അദ്ദേഹം അനോണി ആണ്. ആദ്ദേഹം പറയുന്നതിന് വല്യ വിലയുണ്ട്. അപ്പോള്‍ പേരുണ്ടോ, ഇല്ലയോ അഥവാ ആള്‍ ആര് എന്നത് പ്രശ്നമല്ലല്ലോ? കാലം തെളിയിക്കട്ടെ, തൂപ്പുകാരിയുടെ നിഷ്പക്ഷതയും ബ്ലോഗു സാഹിത്യത്തോടുള്ള പ്രതിബദ്ധതയുടെയും നിലപാടുകള്‍.
   അങ്ങയെപ്പോലുള്ളവരുടെ സഹകരണം മാത്രം ആവശ്യമാണെന്ന് പറഞ്ഞു കൊള്ളട്ടെ....

   പിന്നെ അവിടെ പറയുന്ന കാര്യം...
   വെട്ടി തുറന്നു പറഞ്ഞ പലരുടെയും കമ്മന്റ് അവിടുന്ന് കാണാതായിട്ടുണ്ട്... അപ്പൊ എന്ത് ചെയ്യണം...അതും കൂടി പറഞ്ഞോളൂ..

   Delete
  2. പ്രിയ സുഹൃത്തെ, എന്‍റെ കമന് താങ്കളെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കണം. അനോണികള്‍ ‍ ബൂലോകത്തുണ്ടാക്കുന്ന ശല്യം ഏറെ അനുഭവിച്ച ആളാണ്‌ ഞാന്‍. അതുകൊണ്ട് അനോണിമസ് ആയി ഇങ്ങിനെ ഇടപെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് ബൂലോകത്ത് യുക്തി അല്ല എന്നു എനിക്ക് തോന്നി. ആ നിലക്കാണു സ്വന്തം മുഖം വെച്ചു ഇടപെടണം എന്നു പറഞ്ഞത്. പോസ്റ്റിനെ കുറിച്ച് ഒന്നും പറയാതെ പോസ്റ്റില്‍ കമന്റിടുന്നവരെ വേട്ടയാടുന്ന ചിലര്‍ ഉണ്ട്. താങ്കളുടെ ഉദ്ദേശം അതല്ല എങ്കില്‍ നല്ലത്.

   Delete
  3. തൂപ്പുകാരി/കാരന്‍ ഒന്ന് ഇക്കിളി ഇട്ടപ്പോള്‍ അക്ബര്‍ പത്തി മടക്കി ..കാല്‍ച്ചുവട്ടില്‍ പതുങ്ങി ..ഹു ഹു ഹു ..

   Delete
 16. ബ്ലോഗ്‌ സാഹിത്യം എന്ന് നമ്മള്‍ പറയാറുണ്ട്. വയറിളക്കം പോലത്തെ സാഹിത്യ രുചി അല്പം പോലുമില്ലാത്ത പോസ്സ്റ്റുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ ബ്ലോഗ്ഗിന്റെ നിലവാരം തന്നെ ഇല്ലാതാകും.ഇത് ഞാന്‍ മിക്ക ഇടതും പറയാറുള്ളതാണ്
  അതിനെ ചിലര്‍ മനസ്സിലാക്കിയത്‌ എനിക്ക് കമെന്റ് കിട്ടാനുള്ള വേല ആണെന്നാണ് അത് കൊണ്ടാണ് ബ്ലോഗ്‌ നിര്‍ത്താനുള്ള കാരണവും ഇ പോസ്സ്ട്ടു കണ്ടപ്പോള്‍ എനിക്ക് തോന്നുന്നു എന്നെ മനസ്സിലാക്കിയ ഒരാള്‍ എങ്കിലും ഭൂലോഖത് ഉണ്ടെന്നു ഒരു പാട് നന്ദി ....

  ReplyDelete
 17. I had been to that blog earlier. But my morality did not allow to comment then. Now I appreciate mr. pradeep for telling the truth. Hats off! my friend. My salute to you.

  ReplyDelete
 18. ബ്ലോഗ്ഗില്‍ ഇത്തരം പോസ്സ്റ്റ് ആവശ്യമായിരുന്നു.തീര്‍ച്ചയായും ഈ എഴുത്ത് തുടരണം കേട്ടോ ..എനിക്കും ഇതില്‍ ഒരിടം തരണം പോസ്സ്റ്റ് ഇടാന്‍ ...

  ReplyDelete
 19. ഇതൊരുമാതിരി മറ്റേ പരുപാടിയല്ലേ,
  ബ്ലോഗ് കൂടുതലും സൗഹൃദങ്ങളുടെ കൊടുക്കല്‍ വാങ്ങലുകലാണ് എന്ന് അറിവുള്ളതുകൊണ്ടാണ് വായിക്കുന്നവരൊക്കെ സരസമായ കമെന്റ്റ്‌ എട്ടു അങ്ങ് ഒഴിയ്ന്നത്. വ്യക്തമായി വിമര്‍ശിക്കാനുള്ള വിഷയത്തെ ആ രീതിയില്‍ തന്നെ കാണുന്നും ഉണ്ട്.ദാ ഇതൊന്നു വായിച്ചേ.....

  പിന്നെ എഴുതിയത് ഒരു സ്ത്രീ ആയതുകൊണ്ട് പലരും ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടാവാം, പിന്നെ എനിക്ക് ചോദിക്കാനുള്ളത്
  നമ്മുടെ വീട്ടിലുള്ളവര്‍ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെട്ടില്ലന്കില്‍ എന്ത് പ്രതികരണമാണ് സോഭാവികമായും ഉണ്ടാവുക? അകാരണമായി തന്തയൊന്നു വഴ്ക്കുപരഞ്ഞാല്‍ തല്ലിയാല്‍ തിരിച്ചു അതേപടി കൊടുക്കുമോ? ചിലത് സഹിക്കും, അല്ലെങ്കില്‍ വിട്ടുവീഴ്ച്ചചെയ്യും ഉവ്വോ?

  പക്ഷെ ഇതു സുരേഷ്ഗോപിയുടെ ഭാഷയില്‍ ആണത്തമുന്ടെങ്കില്‍ നേരിട്ടുവാടാ, ഒറ്റ്തന്തയ്ക്ക് പിറന്നവനാനോടാ എന്നൊക്കെ ചോദിക്കാന്‍ പറ്റുന്ന ഒരു അവസരമാനെന്കിലും പിന്നീട് ഒരിക്കലാവാം എന്ന് കരുതി ഇപ്പോള്‍ പോകുന്നു.
  ആശംസകള്‍.

  ReplyDelete
  Replies
  1. പ്രിയ സുഹൃത്തെ.... താങ്കള്‍ പറഞ്ഞില്ലേ.. സൌഹൃദങ്ങളുടെ കൊടുക്കല്‍ വാങ്ങല്‍... അതെ ബ്ലോഗ്ഗിനുപരി പല സൌഹൃദങ്ങളും വളര്‍ന്നു പോയി... അതാണ്‌ ഒളിഞ്ഞിരുന്നു കല്ലെറിയുന്നത്‌...
   പിന്നെ ഈ പോസ്റ്റ്‌ ഒരിക്കലും സ്ത്രീ ബ്ലോഗ്ഗെര്‍മാര്‍കെതിരെയല്ല... അവരെ ബഹുമാനിക്കുന്ന, നല്ല എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന ആളുകളാണ് ഞങ്ങളും... അതെങ്കിലും മനസിലാക്കിയാല്‍ സന്തോഷം...
   പിന്നെ ... അവസാനം പറഞ്ഞ ഭാഷ.... താങ്കള്‍ പോസ്റ്റിലെ ആളുകളെ മാറ്റി നിറുത്തി പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടോ എന്ന് നോക്കൂ... അപ്പൊ മേല്‍ പറഞ്ഞ സുരേഷ് ഗോപി ഭാഷ സ്വന്തം തലയ്ക്കു നേരെ വരുന്നത് കാണാം...

   നന്ദി...പ്രതികരിച്ചതിന്...

   Delete
 20. ആരുടേയും സൈഡ് പിടിക്കുന്നത്‌ അല്ല .......അനാമികയുടെ ആ പോസ്റ്റില്‍ അത്രയ്ക്ക് അശ്ലീലം ആയിട്ട് എന്താ ഉള്ളത്

  ReplyDelete
  Replies
  1. ഇത് അനമികക്കുള്ള വിമര്‍ശനമാണെന്നു പറഞ്ഞില്ല... അടുത്തിടെ കണ്ടു വരുന്ന വയറിളക്കതെ കുറിച്ച് പറഞ്ഞു..അതുമായി ബന്ധപെട്ട ചിലത് പറഞ്ഞു...അത്ര തന്നെ.... ആ പോസ്റ്റില്‍ അശ്ലീലമുണ്ടോ എന്ന് വായനക്കാരനെ അനുസരിച്ചായിരിക്കും...
   പ്രതികരണത്തിന് നന്ദി..

   ഒരു ദുബായിക്കാരന്‍ എന്ന ആള്‍ക്ക് കൊടുത്ത മറുപടി കൂടി നോക്കുക..

   Delete
 21. തൂപ്പുകാരിയുടെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു. തീര്‍ച്ചയായും പോസിറ്റീവ് വിമര്‍ശനങ്ങള്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്ത് പബ്ലീഷ് ബട്ടന്‍ ഞെക്കുന്ന ഒരാള്‍ക്ക്‌ എഴുത്ത്കാരനാവാന്‍ ഒരുപാട് സഹായകരമാവും. അത് കമന്റുകളില്‍ മാത്രമൊത്ക്കാതെ പോസ്റ്റ്‌ കളിലെക്കും ബ്ലോഗ്ഗറില്‍ ‍മാത്രമൊത്ക്കാതെ വേര്‍ഡ്‌പ്രസ്‌ ടംബ്ലര്‍ ലൈവ്ജേണല്‍ വ്യാപിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ;)

  ഒര് കാര്യത്തില്‍ വിയോജിക്കുന്നു : വെബ്‌വായനക്കാരില്‍ 90% വും ബ്ലോഗ്‌ എഴുതുന്നവരല്ല, സ്വന്തമായി ഏതെങ്കിലും ഒര് സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ അംഗത്വമോ, എന്തിന് സ്വന്തമായി ഒര് മെയില്‍ ഐടി ഉണ്ടെങ്കില്‍ തന്നെ മലയാളം വായിക്കാന്‍ അറിയാമെങ്കില്‍ വേണ്ടപ്പെട്ടവര്‍ ഷെയര്‍ ചെയ്യുന്ന എന്തും ആരും വായിക്കും.

  എം.കൃഷ്ണന്‍നായര്‍ക്ക് ശേഷം ആര് എന്നാ ചോദ്യത്തിന് ഉത്തരം പറയാറായിട്ടില്ല, തൂപ്പ്കാരിക്ക് ശ്രേമിക്കാവുന്നതാണ്. :)

  ReplyDelete
  Replies
  1. '' വേണ്ടപ്പെട്ടവര്‍ ഷെയര്‍ ചെയ്യുന്ന എന്തും ആരും വായിക്കും ''..

   അതെ... പക്ഷെ അത് ചെയ്യേണ്ടവര്‍ ആണ് ഇത്തരം പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്... ഇത്തരം രചനകളിലൂടെ നശിക്കുന്നത് ബ്ലോഗ്ഗിന്റെ നിലവാരമാണ്... ഇതിനു 100 കമ്മന്റ് കൊടുത്തു അഭിനന്ദിച്ചു വിട്ടാല്‍ ഇതിലും വലുതുമായി വരും.. പലരും വന്നിട്ടുണ്ട്...
   അത്തരം പോസ്റ്റുകളെ കുറിച്ച് ഒരു ചെറിയ വിശകലനം നടത്തിയതാണ്.. കണ്ടില്ലേ പുകില്... എവിടെയൊക്കെയ തിളച്ചത്... നല്ല കാര്യത്തിനു തിളക്കാത രക്തമാണ് ഇവിടെ തിളച്ചു മറിയുന്നത്...

   സുഹൃത്തെ...നന്ദി... കാര്യങ്ങള്‍ മനസിലാക്കിയതിനു... അഭിപ്രായത്തിനും...

   Delete
  2. വെല്‍ക്കം, എനിക്ക് ചിലത് കൂടി പറയാനുണ്ട്..
   പ്രധാനമായും ബ്ലോഗ്‌ റീച്നെ ക്കുറിച്ചും കമന്റുകളെ കുറിച്ചും കുറേ തെറ്റിധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. നമ്പരിട്ട് പറയാം; ഒരുപാടുണ്ട്.

   1) എങ്ങനെയാണ് കമന്റ് ഉണ്ടാവുന്നത്? ഞാന്‍ ഒബ്സര്‍വ് ചെയ്തിടത്തോളം കുറിക്കല്യാണത്തിനു സംഭാവന കൊടുക്കും പോലെയാണ് ഇവിടെ പലയിടത്തും കമന്റുകള്‍ വരുന്നത്. (അതായത് Aയുടെ ബ്ലോഗില്‍ B കമന്ടിട്ടല്‍ Bയുടെ ബ്ലോഗില്‍ A കമന്റിടും) ഒര് തരം ബാര്‍ട്ടര്‍ സിസ്റ്റം. ഉദാഹരണത്തിന് നര്‍മ്മം ലേബലില്‍ വരുന്ന നിസങ്കതയോടെ വായിച്ചു പോകാവുന്ന പലതിനും നൂറിന് മേല്‍ കമന്‍റും, ചിരിച്ച് വയറ്റില്‍ നീരുവന്ന പോസ്റ്റുകളില്‍ പലെയിടത്തും പത്തില്‍ താഴെ കമന്‍റും കണ്ടിട്ടുണ്ട്. സൊ, കമന്‍റ് ഉണ്ടാവുന്നത് കമ്മ്യൂണിറ്റി സിസ്റ്റം വഴിയാണ്.

   2) പുതുതായി വരുന്ന പല ബ്ലോഗ്ഗര്‍ക്കും കിട്ടുന്ന ഒര് ഐഡിയ നമ്മള്‍ മറ്റ് ബ്ലോഗുകളില്‍ പോയി കമന്റിട്ടാല്‍ അവിടെനിന്നു ആള്‍ക്കാര്‍ നമ്മുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് ഇങ്ങോട്ട് വരും എന്നതാണ്. അതിന് സ്വാഭാവീകമായും അവര്‍ തിരഞ്ഞെടുക്കുക നല്ല ബ്ലോഗുകളല്ല, ആള്‍ക്കൂട്ടം ഉള്ള ബ്ലോഗുകളാണ്. തികച്ചും തെറ്റാണ് ആ ചിന്താഗതി. Eg:- ഞാന്‍ ഇപ്പോള്‍ ഇവിടെ 2 കമന്റ് ഇടുകയുണ്ടായല്ലോ, ഇവിടന്ന് എന്‍റെ ബ്ലോഗിലേക്ക് വന്നത് വെറും 4 പേരാണ് ;), താങ്കള്‍ക്ക് ഇന്ന് ഇവിടെ എത്ര പേര്‍ വന്നു എന്ന് അറിയാമല്ലോ. മറ്റൊന്ന് കൂടി പറയാം, ബെര്‍ളിയുടെ ബ്ലോഗില്‍ നിന്ന് ഇന്നുവരെ വന്നത് 121 പേരാണ് ('പരസ്യമായി പറഞ്ഞാല്‍' എന്ന ബെര്‍ളിയുടെ പോസ്റ്റില്‍ ഞാനിട്ട കമന്റിന് നൂറിലധികം ഡിസ്ക്കസ് ലൈക്ക്‌ കിട്ടിയതാണ്, എന്നിട്ടും). മാതൃഭൂമി യില്‍ നിന്ന് 28 പേര്‍, വള്ളിക്കുന്നില്‍ നിന്ന് 22 പേര്‍. (പേജ്വ്യൂ അല്ല, യുണീക്‌ വിസിറ്റര്‍), വിശ്വാസമായില്ലെങ്കില്‍ Google Analytics ഉപയോഗിച്ച് നോക്ക്, ഒര് മാസം കൊണ്ട് മനസിലാവും. എനിക്ക് ഏറ്റവും കൂടുതല്‍ വിസിറ്റേഴ്സ് വരുന്നത് facebook, google+, twitter, stumbleupon എന്നിവിടങ്ങളില്‍ നിന്നാണ്.

   3)കമന്റാണ് ബ്ലോഗിനുള്ള പ്രോത്സാഹനം എന്നതാണ് അടുത്ത മിഥ്യാധാരണ. എറിക് ഈ ബ്ലോഗ്‌സ്പോട്ട് ഉണ്ടാക്കുന്ന കാലത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്/ബുക്ക്‌മാര്‍ക്ക്‌ സര്‍വീസുകള്‍ അത്ര പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് കാലം മാറി. ഇപ്പോള്‍ നമുക്ക് സോഷ്യല്‍ നെറ്റ്വര്‍ക്ക്/ബുക്ക്‌മാര്‍ക്ക്‌ സൈറ്റുകള്‍ വഴിയാണ് കൂടുതല്‍ റഫറല്‍ കിട്ടുക. ഒര് കമന്റിട്ടാല്‍ ബ്ലോഗില്‍ ഒര് കമന്റ് കൂടി എന്നതില്‍ കവിഞ്ഞ് വല്യ പ്രയോജനം ഒന്നുമില്ല. പക്ഷേ ഒരാള്‍ അത് അയാളുടെ ടൈംലൈനില്‍ ഷെയര്‍ ചെയ്‌താല്‍ അത് എത്ര പേര്‍ കാണും?, എത്ര പുതിയ ആള്‍ക്കാര്‍ അത് കാണാന്‍ സാഹചര്യം ഉണ്ടാവും. പക്ഷേ ഇവിടെ വേറെ ഒര് ഇഷ്യൂ ഉണ്ട്, മിനിമം നിലവാരമില്ലാത്തത് ആരും ഷെയര്‍ ചെയ്യില്ല, ഒരാള്‍ക്ക്‌ അയാളുടെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ഒര് വിലയുണ്ടാവില്ലേ? (ഷെയര്‍ എത്രകിട്ടുന്നു എന്നറിയാന്‍ AddThis, ShareThis എന്നിവ ഉപയോഗിക്കാം)

   Delete
  3. 4) നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും ബ്ലോഗ്‌ എന്നാല്‍ ബ്ലോഗ്‌സ്പോട്ട് തന്നെയാണ്. വേര്‍ഡ്പ്രസ്സ്, ടംബ്ലര്‍, ലൈവ്ജേണല്‍ എന്നിങ്ങനെ വേറേം പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. ബ്ലോഗ്ഗരിന്റെ പ്രധാന പോരായ്മ അത് ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഉള്ള ആള്‍ക്കാര്‍ക്ക് മാത്രമേ കമന്റ് ചെയ്യാന്‍ പറ്റൂ എന്നതാണ്. (Name/URL, Anonymous ഒപ്ഷന്‍സ്‌ ഡിസേബിള്‍ ചെയ്താല്‍). ഇത് നമ്മുടെ ട്രൂ റീച് ബ്ലോക്ക്‌ ചെയ്യുന്നു. നല്ല പല ബ്ലോഗിലും എനിക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ട്. കമന്‍റ് കമന്ടരുടെതാണ് എന്ന കണ്സപ്റ്റ്‌ ഉള്ള DISQUS പോലുള്ള കമന്റ് സിസ്റ്റങ്ങള്‍ ഉപയോക്കിക്കാനും പലരും തയാറാവുന്നില്ല. മലയാളം അറിയാവുന്ന, നെറ്റ് കണക്ഷന്‍ ഉള്ള ആരും ഒര് ബ്ലോഗ്ഗരെ സംബന്ധിച്ചിടത്തോളം ടാര്‍ഗറ്റ് കസ്റ്റമര്‍ തന്നെയാണ്.

   ഇത് ഒക്കെ കൊണ്ടുണ്ടാവുന്ന നഷ്ട്ടം കഴിവുള്ള ബ്ലോഗ്ഗര്‍മാര്‍ക്ക് തന്നെയാണ്. അവര്‍ ഒര് സര്‍ക്കിളിനുള്ളില്‍ പെട്ട് പോകുകയും പെട്ടന്ന് ഉള്ള ഈ രീച്ചിനെ വിജയമായി തെറ്റിദ്ധരിക്കുകയും കാലക്രമത്തില്‍ വളര്‍ച്ച (കൂടുതല്‍ റീച്) അനുഭവപ്പെടാതെ മറ്റ് മേഖലയിലേക്ക് (മൈക്രോ ബ്ലോഗിങ്ങ്, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്) തിരിയുകയോ ബ്ലോഗ്‌ തന്നെ ഇട്ടിട്ട് പോവുകയോ ചെയ്യും. ഒന്നാം തലമുറ ബ്ലോഗ്ഗര്‍ മാരില്‍ ഇന്ന് എത്രപേര്‍ ആക്റ്റീവാണ്? അവര്‍ക്ക് എന്താണ് സംഭവിച്ചത്? ഇത്രയും രസകരമായ ഒര് കാര്യത്തോട് എന്തുകൊണ്ട് അവര്‍ക്ക് താല്‍പ്പര്യം നഷ്ട്ടപ്പെട്ടു? അതില്‍ ആത്മവഞ്ചനയോടുള്ള കുറ്റബോധത്തിന് എത്രത്തോളം സ്ഥാനമുണ്ട്?.

   മലയാളം ബ്ലോഗ്ഗിങ്ങില്‍ ഇന്ന് അനിഷേധ്യനായ്‌ ഒന്നാം സ്ഥാനത് നിക്കുന്ന ബെര്‍ളിക്ക് കിട്ടുന്ന രീച്ചിന്റെ പത്തില്‍ ഒന്ന് മാത്രമാണ് രണ്ടാം സ്ഥാനക്കാരനായ വള്ളിക്കുന്നിന് (ref: page likes). ബെര്‍ളി എന്നും സ്വതന്ത്ര ബ്ലോഗിങ്ങിന്റെ വക്താവായിരുന്നു. ഒര് കമ്മ്യൂണിറ്റി സിസ്റ്റത്തോടും യാതൊരു ഒബ്ലിഗേഷന്‍ ടെബ്ട്റ്റ്‌ ഉം ഇല്ലാത്തത് കൊണ്ട്കൂടിയാണ് തുറന്ന ഒര് ആശയവിനിമയം ആള്‍ക്ക് സാധ്യമാകുന്നത്. അത് ആളെ തളര്‍ത്തുകയല്ല മറിച്ച് ഒരുപാട് വളര്‍ത്തുകയാണ് ചെയ്തത്.

   ഇത്രയൊക്കെ പറഞ്ഞത് എന്തിനാണ് എന്ന് വച്ചാല്‍ തൂപ്പുകാരി പറഞ്ഞ ചില കാര്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആവശ്യമായ ബെയ്സ് ഉണ്ടാക്കാനാണ്. കമ്മ്യൂണിറ്റി സിസ്റ്റം വഴി, അല്ലെങ്കില്‍ നിര്‍ബന്ദിച്ചു ഇടീക്കുന്ന 100 കമന്റ് കൊണ്ട് പ്രോത്സാഹനമല്ല, മറിച്ച് ഉള്ള കഴിവിനെ കൂടി കൊന്നുകളയാന്‍ ഉതകുന്ന ആത്മവഞ്ചനയുടെ വിഷം മാത്രമാണ് ബാക്കിയാക്കുക. പിന്നെ സീനിയേഴ്സ് നോവിക്കാതെ കമന്റുന്നത്, അത് പ്രോത്സാഹനമല്ല പലപ്പോഴും,അത് അവര്‍ക്ക് കിട്ടേണ്ട കമന്റ്റ് ഉറപ്പിക്കലാണ്. പിന്നെ ഇപ്പൊ പറഞ്ഞ പുകിലിനെക്കുറിച്ച്, "പാത്രമറിഞ്ഞു ഭിക്ഷ നല്‍കുക" എന്ന ബനാനട്ടോക്ക് ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ്.

   എന്‍റെ അഭിപ്രായത്തില്‍ ബ്ലോഗ്ഗിങ്ങില്‍ കണ്ടന്‍റ് ആണ് ഹീറോ (ചിലപ്പോ ടൈറ്റിലും ;) ). ബ്ലോഗ്‌ ഡിസൈനും ചെറുതല്ലാത്ത പ്രാധാന്യം ഉണ്ട്. ആര്‍ക്കും ഒര് ഫ്രീ സര്‍വീസ്‌ വഴി ബ്ലോഗ്‌ തുടങ്ങാം (2200 വര്‍ഷം മുടക്കിയാല്‍ സ്വന്തം URL+ഹോസ്റ്റിംഗ്), ടെക്നിക്കല്‍ വിവരം ഉണ്ടെങ്കില്‍ ഒര് ക്ലീന്‍ തീമും ഉണ്ടാക്കാം. അതുകൊണ്ട് അത് ഒര് നല്ല ബ്ലോഗ്ഗാവില്ല.പറഞ്ഞല്ലോ പോസ്റ്റ്‌ ആണ് പ്രധാനം . പോസിറ്റീവ് വിമര്‍ശനങ്ങള്‍ ഇവിടെ തീരെ കിട്ടാത്ത ഒന്നാണ്, താങ്കളുടെ ഈ സംരംഭത്തെ വളരെ സീരിയസ്സായി കാണാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം അതാണ്‌.

   ഞാന്‍ പറയുന്നതൊക്കെ മാത്രമാണ് ശെരി എന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടനല്ല ഞാന്‍, എനിക്ക് ഫീഡ്ബാക്ക് വേണം. വിഷയത്തോടുള്ള എന്‍റെ സമീപനം ആത്മാര്‍ത്ഥമാണ്. ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെയോ, എന്‍റെ ബ്ലോഗിനെയോ പോസ്റ്റിനെയോ അതിലെ കമന്റ്റ്കളെയോ, തീം ഡിസൈനേയോ ഇതിനൊക്കെ മുകളില്‍ കെട്ടിയുണ്ടാക്കിയിട്ടുള്ള ക്ലൌട്ടിനെയോ...... വാലീട്, റ്റു ദി പ്പോയിന്റ്റ്‌ അര്‍ഗ്യുമെന്‍റ് കൊണ്ട് വിമര്‍ശിക്കുന്നുവെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ആള്‍ ഞാനായിരിക്കും.

   Delete
 22. പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ബ്ലോഗില്‍ കമന്റുന്നവര്‍ക്ക് ഒരു ആത്മപരിശോധനക്ക് ചിന്ത നല്‍കുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല ,,
  പക്ഷെ ഇരുട്ടില്‍ നിന്നും കല്ലെറിയാന്‍ ആര്‍ക്കാണ് കഴിയാത്തത് ..പല സ്നേഹ ബന്ധങ്ങളും തകരും എന്ന് താന്കള്‍ പറയുന്നു ,ഇത്രയ്ക്കു ഭീരുവായ താങ്കളാണോ ബൂലോകത്തെ തൂപ്പ് പണിക്ക് വന്നത് ?. തൂപ്പുകാരി എന്ന പേര് തന്നെ തിരഞ്ഞെടുക്കുക വഴി താങ്കളും ,സ്ത്രീ നാമത്തില്‍ വരുന്ന അനോണികളും തമ്മില്‍ എന്ത് വ്യത്യാസം ?..ദയവുചെയ്ത് മുട്ട് കൈ ഇല്ലാത്തവന്‍ ചെറു വിരല്‍ ഇല്ലാത്തവരെ കളിയാക്കരുത് ...താങ്കളുടെ ഐടി വെളിപ്പെടുത്തി മുന്നോട്ടു വരിക ,നല്ല ഉദ്യമത്തിന് ബൂലോകത്ത് ആളുകള്‍ ഉണ്ടാവും ഉദാഹരണം "ഇരിപ്പിടം " എല്ലാ ആഴ്ചയിലും അവര്‍ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുകയും സത്യസന്ധമായി വിമര്‍ശിക്കുകയും ചെയ്യുന്നു .......ആശംസകള്‍

  ReplyDelete
 23. തൂത്ത് വാരുന്നവർ അതു ചെയ്യട്ടെ, മാറ്റിപ്പണിയുന്നവർ അതിനു ശ്രമിയ്ക്കട്ടെ, കൂടും കുടുക്കയുമെടുത്ത് രംഗം വിടുന്നവർ അങ്ങനെ ചെയ്യട്ടെ, അർഹതയുള്ളവർ അതിജീവിയ്ക്കുന്ന നല്ല കാലത്തിലേക്ക് തന്നെയാണ് ബൂലോഗവും കുതിക്കുന്നത്. കമന്റുകൾ അഭിപ്രായപ്രകടനം എന്ന പോലെ സൗഹൃദത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. എഴുത്തുകാർ ലക്ഷ്യമിടേണ്ടത് കമന്റ് എഴുതുന്നവരെയല്ല. വായനക്കാരെയാണ്. ഇഷ്ടമുള്ളവർ പ്രതികരിക്കട്ടെ..
  തൂപ്പുകാരി പറഞ്ഞതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് വായനാസമൂഹത്തെ കുറിച്ചുള്ള പരാമർശമാണ്. 'ബ്ലോഗ് മാർക്കറ്റിംഗ്'' ചിലരെങ്കിലുംനല്ല രീതിയിൽ നടത്തുന്നുണ്ടെങ്കിലും, അവർ പോലും ഏറ്റവും നല്ല മാർക്കറ്റിംഗ് റ്റൂൾ ആയ 'കസ്റ്റമർ കെയർ' ഇനിയും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം.
  പോസ്റ്റ് വായിക്കാൻ മെനക്കെടാതെ "കിടിലൻ, നന്നായി, ഉഗ്രൻ, തുടങ്ങി 'സൗഹൃദ കമന്റുകൾ' ഇടുന്നതിൽ നിന്നും സീനിയർ ബ്ലോഗർമാരെയെങ്കിലും മാറ്റി നിർത്താൻ തൂപ്പുകാരിയുടേ ശ്രമം ഉപകരിക്കുമെന്ന് തീർച്ച.
  പ്രിയ തൂപ്പുകാരീ, കാര്യം പറഞ്ഞാൽ തെറിക്കുന്ന മൂക്കാണ് താങ്കളുടെ 'സോ കാൾഡ് ബ്ലോഗിനപ്പുറത്തെ സൗഹൃദങ്ങൾ'ക്കുള്ളത് എങ്കിൽ അതങ്ങ് തെറിക്കട്ടെയെന്ന് വിചാരിച്ചു കൂടേ....?

  ReplyDelete
 24. എഴുത്ത്‌, തുറന്നു കാട്ടൽ എല്ലാം നന്നായി. മറഞ്ഞിരുന്നു തന്നെ എഴുതൂ. അതിൽ ഒരു പ്രശ്നവും ഇല്ല. ഞാൻ ഇതു വരെ വായിച്ച കഥകളുടെയും കവിതകളുടെ രചയിതാക്കളെ നേരിട്ട്‌ കണ്ടിട്ടില്ല. അവരുടെ ചിലരുടെ ഫോട്ടോ കണ്ടിട്ടുണ്ട്‌..അവരെയൊന്നും തന്നെ നേരിട്ട്‌ കാണേണ്ട ഒരു കാര്യവുമില്ല. എന്തിനു കാണണം? ഞാനെന്തിനവരുടെ അഡ്ഡ്രസ്‌ അറിയണം?. അതു കൊണ്ട്‌ മറഞ്ഞിരുന്ന് തന്നെ എഴുതണം എന്ന തീരുമാനത്തെ ബഹുമാനിക്കുന്നു.

  മനസ്സിലാവാത്ത ചില കാര്യങ്ങൾ:

  അനാമിക എന്ന ബ്ലോഗർ (സ്ത്രീയോ പുരുഷനോ എന്നറിയില്ല) അവർ സ്വന്തം ഫോട്ടൊ ആണൊ ബ്ലോഗിൽ ഇട്ടിരിക്കുന്നത്‌? സ്വന്തം പേരാണോ ഇട്ടിരിക്കുന്നത്‌?
  അതെഴുതുന്നത്‌ ഒരാൾ തന്നെയാണൊ എപ്പോഴും?
  അവിടെ പോയി ആ പോസ്റ്റ്‌ വായിച്ച്‌ കമന്റിട്ടവർക്ക്‌ അതൊന്നും അറിയണ്ട!!
  എന്നാൽ ആ പോസ്റ്റിനെ കുറിച്ചും അതിൽ കമന്റിട്ടവരെ കുറിച്ചും എഴുതിയപ്പോൾ, അതെഴുതിയ ആളുടെ പേരും, ഫോട്ടോയും അഡ്ഡ്രസ്സും ഉടൻ അറിയണം!!
  ആ പോസ്റ്റ്‌ വായിക്കാം പ്രശ്നമില്ല പക്ഷെ വിമർശനം വന്നപ്പോൾ ഉടൻ പേരുവിവരങ്ങൾ അറിയണം! അതെന്താണങ്ങനെ? ;)
  എച്ചുമുകുട്ടിയും എഴുതുന്നുണ്ടല്ലോ, സ്വന്തം പേരിലാണോ, സ്വന്തം ഫോട്ടോ ഇട്ടിട്ടാണോ എഴുതുന്നത്‌? എത്രയോ പേർ സ്വന്തം പേരില്ലല്ല്ലാതെ എഴുതുന്നു. അവരുടെയെല്ലാം പോസ്റ്റിൽ ചെന്ന് ആരും അതൊന്നും ചോദിക്കാത്തതെന്ത്‌?!

  എവിടെയോ എന്തോ കുഴപ്പമുണ്ട്‌..

  ആശംസകൾ.

  ReplyDelete
 25. കുട്ടിക്കാ പറഞ്ഞത് പോലെ എന്താണ് പറയേണ്ടത് ....?!

  ReplyDelete
 26. :))
  ഞാനൊന്ന് കറങ്ങിയേച്ച് വരാം ട്ടാ!
  .
  .
  .
  ഇത്താ, ആ കമന്റ് വെരിഫിക്കേഷന്‍ മാറ്റിയാല്‍ സഹായം!

  ReplyDelete
 27. വായിച്ചു ... വിമര്‍ശനത്തെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ സ്വീകരിക്കുന്നു ..
  ആരുടേയും പോസ്റ്റിന്റെ ചുവടു പിടിച്ചു ബ്ലോഗ്ഗില്‍ ആളെ കയറ്റാന്‍ ഞാന്‍ എഴുതാറില്ല.
  ഈ പോസ്റ്റില്‍ കോയ എന്ന മന്ദബുദ്ധിയെ പ്രതിപാദിച്ചപ്പോള്‍ അദ്ദേഹം പൈസ മിച്ചം
  വെക്കാന്‍ നടത്തിയ ഒരു ചെറിയ സംഭവവും അതിന്റെ ശേഷ സംഭവവും പറയേണ്ടി വന്നു.
  അത് ആ പോസ്റ്റില്‍ അവസാനത്തെ രണ്ടു വരികളില്‍ മാത്രമാണ് ഞാന്‍ പറഞ്ഞതും.
  തുടര്‍ന്നുള്ള എഴുത്തുകളില്‍ തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ ശ്രമിക്കാം .. ആശംസകള്‍
  (ആരെയും വിമര്‍ശിക്കാന്‍ അനോണി പ്രൊഫൈല്‍ സ്വീകരിക്കണം എന്നില്ല. സ്വന്തം പേരില്‍ വിമര്‍ശിച്ചാലും വിമര്‍ശനം ക്രിയാത്മകമെങ്കില്‍ വിമര്‍ശിക്കുന്ന ആളോടുള്ള എന്റെ ബഹുമാനം കൂടുകയേ ഉള്ളൂ)

  ReplyDelete
 28. നിശാസുരഭി said...

  ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നര്‍മ്മമാണ്, പ്രയോഗങ്ങളും അതിന്റെ വേദിയും അനുസരിച്ചായിരിക്കും ആസ്വാദനം.
  നിലവാരം?

  നര്‍മ്മം നര്‍മ്മത്തിലുപരി അതിന്റെ ലക്ഷ്യവുമനുസരിച്ചാണ് നിലവാരം നിര്‍ണ്ണയിക്കുന്നതെങ്കില്‍, എല്ലാത്തരം വിഷയത്തിലെയുംഎഴുത്തിനെ ആ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടി വരും.

  എന്നാല്‍ നിലവാരമുള്ളതെന്ന് അഭിപ്രായപ്പെടുന്നതില്‍ പലതും അത്തരത്തിലുള്ളതല്ല!

  btw, Do I climb forest?
  February 3, 2012 8:16 AM
  =====
  എന്റെ ആസ്വാദനനിലവാരം വളരെ വ്യക്തമായ് പറഞ്ഞിട്ടുണ്ട്, തൂപ്പുകാരി ചോദിച്ച ചോദ്യത്തിന് ഈ കമന്റ് ഉത്തരമായ് എടുത്തോളു, അത് ആ ബ്ലോഗില്‍ ഒരു മറുപടി തന്നെയാണ്, എന്ന് തിരിച്ചറിയേണ്ടവര്‍ തിരിച്ചറിഞ്ഞോ എന്നറിയില്ല.


  ഇതിലധികം വേണമെങ്കില്‍ ഞാന്‍ വീണ്ടും വരാം

  ReplyDelete
  Replies
  1. **നിശാസുരഭിMar 12, 2012 07:41 AM
   സഭ്യതയ്ക്കുള്ളില്‍ നിന്നുള്ള സൃഷ്ടികളും അഭിപ്രായങ്ങളുമാണ് ഉചിതമെന്ന് എന്റെ വിശ്വാസം. അതല്ലാത്തത്, ബ്ലോഗായാലും കമന്റായാലും ഏത് ഗണത്തില്‍പ്പെടുത്തേണ്ടത് എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

   അതിനുമുമ്പ് സഭ്യതയെന്നതിന്റെ നിര്‍വ്വചനവും അവനോന് തോന്നേണ്ടതുമാണ്.

   വായനക്കാര്‍ക്ക് എന്നും വേണ്ടത് സഭ്യതയ്ക്കുള്ളില്‍ നിന്നുള്ള സൃഷ്ടിയാണ് എന്നതില്‍ എനിക്ക് വിശ്വാസമില്ല, അങ്ങനെയായിരുന്നെങ്കില്‍ ഈ സമൂഹത്തില്‍ ബ്ലൂ ഫിലിമുകളും ലൈംഗീക സാഹിത്യവും ഉണ്ടാവുമായിരുന്നില്ല.

   ലൈംഗികത സാഹിത്യത്തില്‍ ഏറ്റവുമധികം ചൂഷണം ചെയ്ത ഒരു എഞ്ചിനീയര്‍ ഉണ്ട്, സാഹിത്യത്തേക്കാള്‍, പരമേശ്വരന്‍ എന്നയാള്‍ക്ക് പേര് എഞ്ചിനീയറിംഗില്‍ ഉണ്ടായിരുന്നെങ്കിലും പില്‍ക്കാലത്ത് പ്രശസ്തനായത് “പമ്മനി”ലൂടെയാണ്.

   എന്റെ ഈ പ്രായത്തില്‍ ലൈംഗികത നിറഞ്ഞ പമ്മന്റെ ഒരു നോവല്‍ വായിക്കുന്നുവെങ്കില്‍ അത് എന്റെ വീട്ടുകാരോട് വായിക്കാന്‍ പറയുകയും വീട്ടിലുള്ളവരോട് അതേ പോലെ നോവലും കവിതയും എഴുതാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു?

   നിസ്സംശയം പറയാം, “ഞാന്‍ തൂപ്പുകാരനോ തൂപ്പുകാരിയോ” ആയേനെ..

   *****************************************************************************
   താങ്കള്‍ ഈ കമ്മന്റ് കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്നറിയില്ല... എങ്കിലും എനിക്ക് മനസിലായത് താങ്കള്‍ ഞാന്‍ പറഞ്ഞത് അന്ഗീഗരിച്ചു എന്നാണ്...
   <<<<>>>>

   എങ്കില്‍ നിസ്സംശയം പറയാം ..താങ്കള്‍ തൂപ്പുകാരിയാനെന്നു...കാരണം താങ്കള്‍ വായിച്ചു, ചിരിച്ചു... മറ്റുള്ളവരോട് കണ്ടു പഠിക്കാനും പറഞ്ഞു... ഇനിയിപ്പോ ഞങ്ങള്‍ എന്ത് പറയാന്‍...

   Delete
  2. താങ്കള്‍ എന്ത് ഊഹിച്ചു, മുകളിലെ കോപി പേസ്റ്റ് കമന്റില്‍ നിന്നും എന്നത് എന്നെ ബാധിക്കുന്നില്ല, എന്തെന്നാല്‍ ഇത് നിങ്ങള്‍ക്കുള്ള മറുപടിയല്ല

   & the reply is too late, i have explained it in my blog for your kind attention.

   thanks

   Delete
 29. ബ്ലോഗ് വിമര്‍ശനം തുടരട്ടെ.
  ഇവിടെ പറഞ്ഞതില്‍ ഭൂരിപക്ഷവും വസ്തുതകള്‍ തന്നെയാണ്, കമന്റുകളെപ്പറ്റിയും പോസ്റ്റുകളെപ്പറ്റിയും എല്ലാം..

  out of syllabus :)
  വിമര്‍ശനങ്ങള്‍, ഉണ്ടെങ്കില്‍- അത് പക്ഷേ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന തരത്തിലാവരുത്. ഇത് തൂപ്പുകാരിയുടെ നിരീക്ഷണത്തിനും മറ്റു ചില കമന്റേര്‍സിനുമുള്ളതാണ്.

  വ്യക്തമായ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ആ ചൂണ്ടിക്കാണിച്ചവരെ പടിയിറക്കിയ വിശ്രുതസാഹിത്യകാരന്മാരും അതിനെ പിന്താങ്ങിയവരും ബ്ലോഗില്‍ സസുഖം വാഴുന്നു, ബഹുഭൂരിപക്ഷവും രാജാവ് നഗ്നനാണെന്ന് പറയാതെ നട്ടെല്ല് വളച്ച് നില്‍ക്കുന്നു.. തൂപ്പുകാരി ബ്ലോഗില്‍ ആരാണെന്നറിഞ്ഞിരുന്നെങ്കില്‍ ഇതിലേത് ഗണത്തില്‍പ്പെടുമെന്ന് പറയാമായിരുന്നു!

  അത്തരം ബ്ലോഗില്‍ പടിയിറക്കപ്പെട്ടവര്‍ പിന്നെ വന്ന് കമന്റുന്നില്ല, എന്തെന്നാല്‍ അത് ബ്ലോഗ് മുതലാളിമാര്‍ സ്വന്തം അമേദ്യം അവര്‍ക്ക് നേരെ വാരിയെറിഞ്ഞ് വിമര്‍ശകരുടെ ദേഹം കക്കൂസ് ആക്കുന്നതിനാലാണ്,

  തൂപ്പുകാരിയിടെ അഭിപ്രായത്തില്‍ ചിലര്‍ കക്കൂസ് സാഹിത്യം എഴൂതിയെന്നേയുള്ളു, മുകളീ പറഞ്ഞ പോലെ വാരി എറിയുന്നതിനേക്കാള്‍ ഭേദം തന്നെ അത്.

  ReplyDelete
  Replies
  1. മുകളില്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ ഒന്നും തന്നെ വ്യക്തിപരമല്ല...എല്ലാം ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരോടാണ്... വ്യക്തിപരമായി കാണുകയും വേണ്ട.....
   പറഞ്ഞതില്‍ കാര്യമുണ്ടെന്നു സമ്മതിച്ചല്ലോ ... കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസിലാക്കിയതിനു... പ്രതികരണത്തിന്...വായനക്ക്...നന്ദി...നന്ദി...

   Delete
 30. The comment I added here is removed? or mysteriously vanished?!

  ReplyDelete
  Replies
  1. സുഹൃത്തെ...താങ്കളുടെ കമ്മന്റ് കാണുന്നില്ല... ഒന്ന് കൂടെ പോസ്റ്റ്‌ ചെയ്‌താല്‍ ഉപകാരം...

   Delete
  2. താങ്കളുടെ എഫ് ബി കമ്മന്റ് കോപ്പി ചെയ്യുന്നു... ക്ഷമിക്കുക...

   Sabu MH തൂപ്പുകാരിയോ തൂപ്പുകാരനോ ആരോ ആയിക്കോട്ടെ, പത്രത്തിലും മാഗസിനിലുകളിലും തൂലികാനാമം വെച്ച്‌ എത്ര പേർ എഴുതുന്നു? അവരേയൊക്കെ നേരിട്ടറിയാമോ? ഇനി പേരു വെച്ച്‌ എഴുതിയാൽ പോലും അവരിൽ എത്ര പേരെ അറിയാം? അതു കൊണ്ട്‌ ആ വാദത്തിൽ ഒരു കഴമ്പുമില്ല!! പറയാന്നതാരുമാവട്ടെ, പറയുന്നതിൽ കാര്യമുണ്ടോ എന്നതാണ്‌ കാര്യം.

   ആ പോസ്റ്റ്‌ ഞാൻ വായിച്ചിരുന്നു..വായിച്ചിട്ട്‌ ഈ പറഞ്ഞ ചിരിയൊന്നും വന്നില്ല. പലരുടെയും കമന്റു കണ്ടപ്പോൾ, ഇതൊക്കെ ആർത്തു ചിരിക്കാനുള്ള വിഷയമാണോ, ഇതൊക്കെയാണൊ ഇവരുടെയൊക്കെ ആസ്വാദന നിലവാരം എന്നൊക്കെ സംശയം തോന്നുകയും ചെയ്തു. ഇപ്പോൾ അതു തൂപ്പുകാരി പറഞ്ഞപ്പോൾ പലരും ജാള്യത മറയ്ക്കാനായി ഞാൻ വളരെ നിഷ്ക്കളങ്ക മനസ്സുള്ള ആളാണ്‌..എനിക്ക്‌ എന്തു കേട്ടാലും ചിരി വരും, ഞാൻ ചിരിച്ചു തലേം കുത്തി മറിയും ..ഇങ്ങനെയൊക്കെ പറയുന്നത്‌ കേട്ടാണ്‌ ശരിക്കും ചിരി വരുന്നത്‌!

   ആ പോസ്റ്റിനെ കുറിച്ചും കമന്റെഴുതിയവരെ കുറിച്ചും (ചിലരെ കുറിച്ച്‌ പറഞ്ഞത്‌ മൃദുസമീപനമായി പോയെന്ന് അഭിപ്രായമുണ്ട്‌) എഴുതിയ ആൾ അഭിനന്ദനമർഹിക്കുന്നു.
   7 hours ago · Unlike · 1

   Delete
  3. Sabu M H has left a new comment on your post "ആരാന്റമ്മക്ക് വയറിളക്കം.. ബ്ലോഗ്ഗര്‍മാര്‍ക്ക് ഹാലി...": (from e mail )

   എഴുത്ത്‌, തുറന്നു കാട്ടൽ എല്ലാം നന്നായി. മറഞ്ഞിരുന്നു തന്നെ എഴുതൂ. അതിൽ ഒരു പ്രശ്നവും ഇല്ല. ഞാൻ ഇതു വരെ വായിച്ച കഥകളുടെയും കവിതകളുടെ രചയിതാക്കളെ നേരിട്ട്‌ കണ്ടിട്ടില്ല. അവരുടെ ചിലരുടെ ഫോട്ടോ കണ്ടിട്ടുണ്ട്‌..അവരെയൊന്നും തന്നെ നേരിട്ട്‌ കാണേണ്ട ഒരു കാര്യവുമില്ല. എന്തിനു കാണണം? ഞാനെന്തിനവരുടെ അഡ്ഡ്രസ്‌ അറിയണം?. അതു കൊണ്ട്‌ മറഞ്ഞിരുന്ന് തന്നെ എഴുതണം എന്ന തീരുമാനത്തെ ബഹുമാനിക്കുന്നു.

   മനസ്സിലാവാത്ത ചില കാര്യങ്ങൾ:

   അനാമിക എന്ന ബ്ലോഗർ (സ്ത്രീയോ പുരുഷനോ എന്നറിയില്ല) അവർ സ്വന്തം ഫോട്ടൊ ആണൊ ബ്ലോഗിൽ ഇട്ടിരിക്കുന്നത്‌? സ്വന്തം പേരാണോ ഇട്ടിരിക്കുന്നത്‌?
   അതെഴുതുന്നത്‌ ഒരാൾ തന്നെയാണൊ എപ്പോഴും?
   അവിടെ പോയി ആ പോസ്റ്റ്‌ വായിച്ച്‌ കമന്റിട്ടവർക്ക്‌ അതൊന്നും അറിയണ്ട!!
   എന്നാൽ ആ പോസ്റ്റിനെ കുറിച്ചും അതിൽ കമന്റിട്ടവരെ കുറിച്ചും എഴുതിയപ്പോൾ, അതെഴുതിയ ആളുടെ പേരും, ഫോട്ടോയും അഡ്ഡ്രസ്സും ഉടൻ അറിയണം!!
   ആ പോസ്റ്റ്‌ വായിക്കാം പ്രശ്നമില്ല പക്ഷെ വിമർശനം വന്നപ്പോൾ ഉടൻ പേരുവിവരങ്ങൾ അറിയണം! അതെന്താണങ്ങനെ? ;)
   എച്ചുമുകുട്ടിയും എഴുതുന്നുണ്ടല്ലോ, സ്വന്തം പേരിലാണോ, സ്വന്തം ഫോട്ടോ ഇട്ടിട്ടാണോ എഴുതുന്നത്‌? എത്രയോ പേർ സ്വന്തം പേരില്ലല്ല്ലാതെ എഴുതുന്നു. അവരുടെയെല്ലാം പോസ്റ്റിൽ ചെന്ന് ആരും അതൊന്നും ചോദിക്കാത്തതെന്ത്‌?!

   എവിടെയോ എന്തോ കുഴപ്പമുണ്ട്‌..

   ആശംസകൾ.

   Delete
 31. ഉഷാര്‍ ആയിട്ടുണ്ട്‌.പക്ഷെ ആരെയെന്ന് കരുതിയാ അഭിനന്ദിക്കുക ,എഴുത്തുകാരന്റെ ഒരു പേര് പോലും കാണുനില്ല.വെറും തൂപ്പുകാരി എന്ന് മാത്രം.

  ReplyDelete
 32. ഹഹഹഹഹ, ഇപ്പോഴാണ് കണ്ടത്. ആ പഞ്ച് ലൈന്‍ കലക്കി. ഒരു പോസ്റ്റ്‌ വായിച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും പറയണ്ടേ? അത്രയെ ഉള്ളൂ എന്റെ കമന്റ്, ഇതാ ഇവിടെ തൂപ്പുകാരിയുടെതിനുള്ള കമന്റും അപ്പോലെ തന്നെ. അല്ലാതെ നിലവാരവും നിലവാരമില്ലായ്മയും ഒന്നും ഇതുമായി ഒരു ബന്ധവുമില്ല എന്ന് തോന്നുന്നു.ഇവിടെ ചൂടായി കമന്റിട്ടവരോട് മുഴുവന്‍ ഒരു വാക്ക് തൂപ്പുകാരിയായത് എത്ര നന്നായി! അതെങ്ങാന്‍ അലക്കുകാരിയയിരുന്നെങ്കിലോ? ആലോചിച്ചു നോക്കൂ.

  ReplyDelete
 33. ഹ്ഹ്ഹ്..തൂപ്പുകാരിയും കൊള്ളാം,,,പൊട്ടന്റെം കൊമ്പന്റെം തര്‍ക്കോം കൊള്ളാം,,ഒക്കെ രസായി നടക്കട്ടെ...[പോസ്റ്റിനെക്കാള്‍ കൂടുതല്‍ കമന്റുകള്‍ വായിക്കാനാ രസായത്..കൊച്ചുകുട്ടികള്‍ തല്ലുകൂടും പോലെയുണ്ട്..]

  ReplyDelete
  Replies
  1. തല്ലു കൂടുന്നത് കാണാനും ഒരു രസം അല്ലെ അനശ്വരാ ....... സ്വന്തം ആദര്ശ്യത്തിനും അഭിപ്രായ സ്വതന്ദ്രത്തിനും വേണ്ടി പോരാടി മരിക്കാന്‍ പോലും തയ്യാര്‍ ആവുന്നവര്‍ ആണ് നമ്മള്‍ മലയാളികള്‍ നമ്മുടെ വീറും വാശിയും പണയം വയ്ക്കാന്‍ ആവിലല്ലോ ഒരിടത്തും ..........

   Delete
  2. ഞാൻ പുണ്യാളൻ ചേട്ടാ, നിങ്ങളീ പേരൊന്ന് തോട്ടിക്ക് ഛേ..അല്ല...തൂപ്പുകാരിക്ക് കൊടുക്കുമോ ? ആ തൂപ്പുകാരി എന്നതിനേക്കാൾ നല്ലത് നിങ്ങളുടെ പേരാവും. പ്ലീസ്സ്.

   Delete
  3. ഹ ഹ ഹ മണ്ടൂസ് ചേട്ടാ , പുണ്യവാളന്‍ എന്ന പേര് സ്ഥികരിച്ചാല്‍ തൂപ്പുകാരി നന്നാവും എന്നാണോ വിചാരം!!

   Delete
 34. ആകെ മൊത്തം ഒരു കണ്ഫുഷന്‍ ......എന്താ പറയുക

  ReplyDelete
 35. ഹ ഹ ഹ ഹാ ഹാ ഹാ ഹീ ഹി ഹീ ഹൂ ഹൂ ഹൂ ഹ്മ ഹ്മ ഹ്മ യ്ക്ക് വയ്യേ ഇങ്ങനെ ആർത്ത് ചിരിക്കാൻ ഓരോരുത്തരുടെ താൻ തന്നെ എല്ലാവരേക്കാളും നല്ലത് എന്ന ചിന്ത കണ്ടിട്ട്. ഞാൻ എനിക്ക് ഒരേട്ടൻ ലിൻക് അയച്ചത് കണ്ടിട്ടാ ഇവിടെ വന്ന് വായിച്ചേ. അത് വേണ്ടായിരുന്നൂ ന്ന് യ്ക്കിപ്പൊ തോന്നുന്നു. ഈ ബ്ലോഗ്ഗിന് 'തൂപ്പുകാരി' എന്ന പേരിനേക്കാൾ നല്ലത് 'തോട്ടി' എന്ന് ഇടുകയാവും. ഹ ഹ ഹ ഹാ ഹാ ഹാ ഹൂയ് ഹൂയ് ഹൂയ്.....ഹും.... നന്നായണ്ണു നന്നായണ്ണു.....എപ്പഴും കണ്ടാ മതി ഈ വികാരം.

  ReplyDelete
 36. കൊള്ളാം...ക്രിയാല്മക വിമര്‍ശനം...
  പരിഗണന...ആല്‍മ സംയമനം....

  നല്ല നല്ല വാക്കുകള്‍ ബ്ലോഗില്‍ എഴുതാന്‍
  എല്ലാവരും കേമന്മാര്‍....

  കാര്യം വരുമ്പോള്‍ അനശ്വര പറഞ്ഞ പോലാ..
  അതില്‍ എന്തെങ്കിലും ചിരിക്കാന്‍ ഉണ്ടെന്നാ
  എനിക്ക് തോന്നണെ...

  എല്ലാവരും ഇമ്മിണി വല്യ കുട്ടികള്‍ തന്നെ..

  ഇതില്‍ ഒന്നും ലോകം ഇടിഞ്ഞു വീഴുന്ന കാര്യം ഇല്ലന്നേ..
  വായിക്കുക..മറു പടി ഒരു ദിവസം കഴിഞ്ഞു ഇട്ടാല്‍
  മതി..അപ്പോ ചിലപ്പോ നല്ല വാക്കുകള്‍ മാത്രം
  കമന്റ്‌ ബോക്സില്‍ വരും..അല്ലെങ്കില്‍ ഇങ്ങനെ
  എടുത്തു ചാടി വീണ്ടും ചെളിയും അതും ഇതുംഒക്കെ വാരി എറിഞ്ഞു..
  നമ്മുടെ ബു ലോകം അല്ലെ..മറ്റുളളര്‍ക്ക് വീണ്ടും കുറ്റം പറയാന്‍
  കാരണം ഉണ്ടാക്കി ഇങ്ങനെ തുടങ്ങാതെ...

  ReplyDelete
 37. തൂപുകാരി ..

  Please porve you are not a robot

  എന്നൊരു വാചകം കമന്റ്‌ ബോക്സിന്റെ അവിടെ കിടപ്പുണ്ട്..
  അതൊന്നു തൂത്തു വാരിയാല്‍ ഞങ്ങള്‍ ഒക്കെ മനുഷ്യര്‍ ആവും കേട്ടോ..

  ReplyDelete
 38. എന്നാലും എന്റ്റെ പൊന്ന് ചേട്ടാ വല്ലാത്ത കൊല ചതി ആയി പോയി. ഈ പറയുന്ന ചേട്ടന് അതോ ചേച്ചിയോ ആരായാലും കൊള്ളാം ജീവിതത്തില്‍ ഇതേ വരെ വയറിളക്കം വന്നിട്ടില്ലേ പോലും. അല്ല അറിയാന്‍ പാടില്ലഞ്ഞിട്ടു ചോയിക്കുവാ ഇങ്ങേരുടെ സോറി ചേച്ചിയുടെ കുട്ടികള്‍ക്കോ വീട്ടിലുല്ലവര്‍ക്കോ വയറിളക്കം വന്നാല്‍ അതിനെ വേറെ എന്തേലും പേരില്‍ വിളിക്കുവോ അതോ അത് ഇചീച്ചി വാക്കാണ് അത് മിണ്ടി കൂടാ എന്നൊക്കെ പറയുവോ. വയരിലക്കത്തിന്റ്റെ കഥ കേട്ടാല്‍ വയരിളകി ചാകുന്ന ഏതേലും കുട്ടികള്‍ ഉണ്ടോ ഇയാളുടെ വീട്ടില്‍.. ഞങ്ങളൊക്കെ സാധാരണ മനുഷ്യരാടോ ഉവ്വേ.. ഇതൊക്കെ ഞങ്ങള്‍ക്ക് വരാറുണ്ട്. ഇങ്ങേര്‍ക്ക് നാറ്റം സഹിക്കാന്‍ പറ്റിയില്ല എങ്കില്‍ ഒരു ടവ്വല്‍ എടുത്തു മൂക്ക് പൊത്തി വന്നു പറഞ്ജൂടാരുന്നോ അവിടെ തന്നെ.പിന്നെ ഞാന്‍ ആ പോസ്റ്റില്‍ ഹൈലൈറ്റ്‌ ചെയ്തത് കഞ്ഞിയാണ്.. നോട്ട് വയറിളക്കം. അല്ല വയറിളക്കം ആണെങ്കില്‍ തന്നെ എന്നതാ കൊഴപ്പം. ആദ്യം ഈ പോസ്റ്റ്‌ വായിച്ചു മറുപടി പറയണ്ട എന്നോര്‍ത്തതാ.. എന്നാലും കോയ സമ്മതിച്ചു.. ഇതിനൊക്കെ എന്നാ പറയാനാ. ഇങ്ങനേം ഉണ്ടാകുമോ മനുഷ്യര്. വിമര്‍ശനം നല്ലതാ.. പക്ഷെ ഇതിപ്പോ ആരാന്റ്റെ അമ്മക്ക് വയറിളക്കം വന്നാല്‍ തൂപ്പുകാരിക്ക് അതിന്റ്റെ കെട് എന്ന് പറഞ്ഞ പോലെ ആയി പോയി.. ബ്ലോഗിന് മുകളിലെ ആ പടം കണ്ട കൊണ്ട് ചോയിക്കുവാ വയറിളക്കം വന്നത് കോരി കളയാന്‍ ആണോ ആ ടോഇലെറ്റ് ബ്രെഷും മറ്റും. സത്യമായിട്ടും ഞങ്ങള്‍ ഒന്നും ആ ടൈപ്പ് അല്ല. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ സാധാരണ രീതിയില്‍ ഉള്ള അസുഖം വരുമെന്നേ ഉള്ളൂ.. ഹൈജീന്‍ ആണ്.

  അല്ല പൂവിന്റ്റെം പുഴുവിന്റ്റെം പടം ഇട്ടു പെണ്ണുങ്ങള്‍ വന്നാല്‍ കമന്റ് അടിക്കാന്‍ കുറെ എണ്ണം ഉണ്ടെന്നു പറഞ്ഞല്ലോ അതാണോ തൂപ്പുകാരി ആയി വന്നത്. എന്തെ തോട്ടി ഓര്‍ തൂപ്പുകാരന്‍ ആയി വന്നീല..

  എന്റ്റെ ഈ കംന്ട്ടില്‍ വ്യക്തി ഹത്യ നടത്തിയിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ തികച്ചും സാങ്കല്‍പ്പികം മാത്രം..
  ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ..

  ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു കള ചേട്ടാ.. ഇത്രേം വലിയൊരു ബ്ലോഗര്‍ ആയിട്ട് മനുഷ്യനെ ഒരു മാതിരി ''പൊട്ടന്‍'' കളിപ്പിക്കാതെ. ഇതൊക്കെ എത്ര കണ്ടതാ..

  ReplyDelete
  Replies
  1. സുഹൃത്തെ പ്രതികരണത്തിന് നന്ദി...
   ചേച്ചിയെന്നോ ചെട്ടനെന്നോ , മുത്തച്ചനെന്നോ വേണമെങ്കില്‍ വിളിക്കാം... പ്രായം കൊണ്ട് അതിനുള്ള വകുപ്പുണ്ട്...
   സാദാരണ മനുഷ്യരാണെന്ന് പറഞ്ഞത് ചുമ്മാ.. എനിക്കറിയാം... സാധാരണ മനുഷ്യരാണെങ്കില്‍ ഇങ്ങനെ വയറിളക്കം എഴുതി പോസ്ടാകില്ലല്ലോ.. പിന്നെ നിങ്ങള്‍ ചോതിച്ച ചോദ്യം... വീട്ടിലാര്‍ക്കും ഇല്ലേ എന്ന് ചോതിച്ചത്...
   അങ്ങനെയാണെങ്കില്‍ എഴായിരത്തില്‍ അധികം വരുന്ന ബ്ലോഗ്ഗെര്‍മാര്കൊന്നും ഇത്തരം സംഭവങ്ങള്‍ ഇല്ലെന്നു പറയേണ്ടി വരുമല്ലോ... പിന്നെ വീട്ടിലാര്‍ക്കും ഇല്ലേ എന്ന് ചോതിച്ചത്... ഉണ്ട് വയറിളക്കം മാത്രമല്ല മറ്റു ചെറുതും വലുതുമായ പലതും നടക്കുന്നുണ്ട്... പക്ഷെ അതൊന്നും ആരും നോടീസടിച്ചു വിതരണം ചെയ്യാറില്ലെന്നു മാത്രം.. പിന്നെ ഈചോദ്യവും മറുപടിയും പോസ്റ്റുമായി ബന്ധമില്ലാത്തതാണ്... താങ്കള്‍ എഴുതാപ്പുറം വായിച്ചു..അത്രതന്നെ... കാരണം വയറിളക്കം എല്ലാവര്‍ക്കും ഉണ്ടാകും...
   പക്ഷെ ഈ പോസ്റ്റില്‍ ഞങ്ങള്‍ പറഞ്ഞത് അതിനെ നര്‍മമെന്ന ലേബല്‍ ഒട്ടിച്ചു എഴുതി വിടുന്നവരെയാണ്... പിന്നെ മുകളിലെ പടം... ഇത്തരം വൃത്തികേടുകള്‍ തൂക്കാന്‍ അതൊന്നും പോരെന്നറിയാം... ചുമ്മാ കെടക്കട്ടെ അതെങ്കിലും... അത് കൊണ്ടൊന്നും വൃതിയാവില്ലെന്നു സ്വയം തീരുമാനിച്ചാല്‍...?
   പൂവിന്റെയും, വണ്ടിന്റെയും പടം വചെഴുതിയാലും നല്ലതെഴുതുന്ന കുറെ പേരുണ്ട്... അതിനെയൊന്നും പെണ്ണെഴുതെന്നു വിളിച്ചു അപമാനിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല...

   ഇനി ഞങ്ങളുടെ അഭിപ്രായം....: ഇവിടെ പറഞ്ഞ നിങ്ങളും, അനാമിക എന്നാ ആളുമെല്ലാം ഞങ്ങളുടെ മക്കളോ പേര മക്കളോ ആകേണ്ട പ്രായമേ ഉള്ളൂ.. അത് കൊണ്ട് പറയുന്നതാണെന്ന് കരുതിക്കോളൂ..
   അത്യാവശ്യം എഴുതാനുള്ള കഴിവ് നിങ്ങളില്‍ കാണുന്നുണ്ട്... അത് ഇത്തരം കാര്യങ്ങളെഴുതി നശിപ്പിക്കരുതെന്ന് അപേക്ഷിച്ചതാണ്... ഇവിടെ പേരെടുത്തു പറഞ്ഞതാണ് നിങ്ങളെയൊക്കെ ചോടിപ്പിച്ചതെന്നരിയാം... പക്ഷെ അത് കൊടുക്കാതിരുന്നാല്‍ ഈ പോസ്റ്റ്‌ പൂര്‍ണമാകില്ലല്ലോ... അത് വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോതിക്കുന്നു....

   പിന്നെ ഇവിടെ വന്നവരില്‍ ഒരു വക നല്ല എഴുത്തുകാരും വായനക്കാരും ഈ പോസ്റ്റിനെ അഭിനന്ദിച്ചിട്ടുണ്ട്... ചില വയരിളകികളും, അവര്‍ക്ക് ജയ് വിളിച്ചവരും മാത്രമാണ് വിയോജിച്ചത്... അത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ് ...

   ആരാനെഴുതിയതെന്ന് നോക്കേണ്ട... പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് പലരും പറയുന്നു... അത് കൊണ്ട് താങ്കളോടെ ഒന്നേ പറയാനുള്ളൂ.. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍താന്‍ ബുദ്ധിമുട്ടാണ്...

   ആ ദുബായിക്കാരന് കൊടുത്ത മറുപടി കൂടി വായിച്ചാല്‍... കാര്യം വ്യക്തമാകും......

   നന്ദി....

   Delete
  2. എന്റ്റെ പോന്നു ചേട്ടാ.. ഞാന്‍ ഒരു കാര്യം തുറന്നു പറയാം. ഞാന്‍ ഈ രംഗത്ത് ആദ്യമായ.. ഏറി പോയാല്‍ ഒരു രണ്ടു മാസം ആയി കാണും ബ്ലോഗിങ് ഫീല്‍ഡില്‍ വന്നിട്ട്. ഞാന്‍ ഡല്‍ഹിക്ക് ഒരു മീറ്റിംഗ് പോയി അതിനിടയില്‍ ഇങ്ങനെ ഒരു കാര്യം ഉണ്ടായി. ശരിക്കും മൂന്നു ദിവസത്തെ പട്ടിണിക്ക് ശേഷം ഇച്ചിരി കഞ്ഞി കുടിച്ചപ്പോള്‍ കിട്ടിയ ആശ്വാസം അതൊന്നു എഴുതണം എന്ന് തോന്നി എഴുതി. ഞാന്‍ എഴുതിയ പോസ്റ്റില്‍ അത്തരം മൂല്യ ച്ചുതികള്‍ സംഭവിക്കാവുന്ന തരത്തില്‍ എന്തെങ്കിലും ഉണ്ടെന്നു ഇപ്പോളും എനിക്ക് തോന്നുന്നില്ല. എനിക്ക് സംഭവിച്ച ഒരു കാര്യം ഞാന്‍ പറഞ്ഞു. വയറിളക്കം എന്ന നോര്‍മല്‍ ഒരു അസുഖം. ആര്‍ക്കും എപ്പോളും വരാവുന്നത്. അതില്‍ അശ്ലീലമായ ഒന്നും ഞാന്‍ ചെര്തിട്ടും ഇല്ല. അത്തരത്തിലുള്ള നര്‍മ്മം തെറ്റ് ആണെന്ന് ഈ പോസ്റ്റിനെ ഒരുപാടു പേര്‍ സപ്പോര്‍ട്ട് ചെയ്തപ്പോള്‍ മനസിലായി. നിങ്ങള്‍ വന്നു ഒന്ന് നോക്കിക്കേ. ഞാന്‍ ആകെ എഴുതിയ കുറച്ചു പോസ്റ്റുകളില്‍ ആ പോസ്ട്ടിനാണ് കൂടുതല്‍ കമന്റ്സ് കിട്ടിയത്.അത് ഒരു തെറ്റായ രീതിയില്‍ ഉള്ള പോസ്റ്റ്‌ ആയിരുന്നുന്വേന്കില്‍ ബ്ലോഗിങ് രംഗത്തെ വലിയ വലിയ ആളുകള്‍ എന്ത് കൊണ്ട് അവിടെ അറിയിക്കാതെ പ്രോല്‍സാഹനം നല്‍കി. ഇങ്ങിനെ ഒരു എതിര്പുള്ളവര്‍ നേരിട്ട് വന്നു ഒരു വാക്ക് മെയിലിലോ കമന്ട്ടിലോ അതും പോട്ടെ ബ്ലോഗേര്‍സ് ഗ്രൂപ്പിലെ ആക്ടിവേ മെമ്പര്‍ എന്നാ നിലയില്‍ എഫ്ഫ്‌ ബി യില്‍ മെസ്സെജെ ആയോ അയച്ചു തരാമായിരുന്നല്ലോ. പ്രായം കൊണ്ടും പരിജയം കൊണ്ടും മൂത്തത് ആണെന്ന് പറഞ്ഞല്ലോ. അങ്ങിനെ മൂപ്പുള്ള വ്യക്തികള്‍ ഇങ്ങനെയാണോ ചെയേണ്ടത്. ഈ പോസ്റ്റ്‌ വേണ്ടായിരുന്നു എന്ന് ഞാനും പറയുന്നില്ല. പോസ്റ്റ്‌ ഇടുന്നതിനു മുന്‍പ് ഒരു സൂജന തരാമായിരുന്നല്ലോ. ഏതെങ്കിലും ഒരു ഫെക്‌ ഐ ഡി യില്‍ നിന്നെങ്കിലും വന്നു. മൂത്തവരും അറിവുള്ളവരും ആണ് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടത്. ഇന്നലെ ഇത് കണ്ട ആവേശത്തില്‍ എനിക്ക് തീരെ സഹിച്ചില്ല. ഒരു പെണ്ണായി പോയില്ലേ. മുന്‍കോപവും കുറച്ചു കൂടുതല്‍ ആണ്. ഞാന്‍ വന്നു മുകളിലെ കമന്റ് ഇട്ടു. തെറ്റായെന്കില്‍ ക്ഷമിക്കുക. പിന്നെ അടചാക്ഷേപിക്കുംപോള്‍ കുറച്ചും കൂടി ചിന്തിച്ചു ആക്ഷേപിക്കാം. പൊറുക്കാന്‍ പറ്റാത്ത ഒരു വലിയ അപരാധം ഒന്നും ഞാനാ പോസ്റ്റില്‍ ചെയ്തിട്ടില്ല. ഐ ആമ ഷുവര്‍ എബൌട്